ദുരിതാശ്വാസ നിധിക്കെതിരേ വ്യാജപ്രചരണം: അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

ആകെ 32 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലിസ് അറിയിച്ചു

ദുരിതാശ്വാസ നിധിക്കെതിരേ വ്യാജപ്രചരണം: അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും വ്യാജപ്രചരണം നടത്തിയ നാല് പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

തിരുവനന്തപുരം സ്വദേശി അജയന്‍, വെള്ളമുണ്ട സ്വദേശി സി വി ഷിബു, കുന്നമംഗംലം സ്വദേശി ജസ്റ്റിന്‍, പുല്‍പ്പള്ളി സ്വദേശി ബാബു, ഇരവിപേരൂര്‍ സ്വദേശി രഘു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തിരുവല്ല പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു ഇന്നലെ അറസ്റ്റിലായിരുന്നു. ആകെ 32 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top