ഇലഞ്ഞി കള്ളനോട്ട് കേസ്; പ്രതികളെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും
കേസില്‍ അറസ്റ്റിലായ ഏഴു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൊച്ചി: ഇലഞ്ഞി കള്ളനോട്ട് കേസിലെ പ്രതികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലിസ്. ഇതു പ്രകാരം അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കേസില്‍ അറസ്റ്റിലായ ഏഴു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൂടുതല്‍ കള്ളനോട്ടുണ്ടാക്കിയോ എന്നാണ് സംശയം. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപെടുമെന്നും പോലിസ് അറിയിച്ചു.
പ്രതികളെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളടക്കം കള്ളനോട്ട് ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകാനാണിത്. കേസിലെ പ്രതികളില്‍ ചിലര്‍ നേരത്തെയും കള്ളനോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിടിയിയിലായവരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്ന് അന്വേഷണ സംഘവും പ്രതികളെ ചോദ്യം ചെയ്യും. പതിനഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് സംസ്ഥാനത്ത് ചിലവഴിച്ചിട്ടുണ്ടെന്ന് പ്രതികളുടെ മോഴി പോലിസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വ്യാപകമായി കള്ളനോട്ട് നിര്‍മ്മാണം നടന്നിട്ടുണ്ടോയെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇടുക്കി പത്തനം തിട്ട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
RELATED STORIES
കനത്ത മഴയില്‍ മണ്ണിടിഞ്ഞ് താഴ്ന്നു; വീട് അപകടാവസ്ഥയില്‍
7 Aug 2022 6:11 PM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്‍...
7 Aug 2022 5:34 PM GMTസ്വാതന്ത്ര്യ ദിനത്തില്‍ തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന്‍ അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ഇടുക്കിയില്‍...
7 Aug 2022 5:11 PM GMTമാധ്യമപ്രവര്ത്തകന് ശ്രീവത്സന്‍ അന്തരിച്ചു
7 Aug 2022 5:04 PM GMTഅന്നമനടയില്‍ തീരം ഇടിയുന്നു; വീടുകള്‍ക്ക് ഭീഷണി
7 Aug 2022 4:59 PM GMT