Sub Lead

കുംഭമേളയില്‍ ഭക്തര്‍ കുളിക്കുന്ന ഗംഗയുടെ ഭാഗങ്ങളില്‍ ഉയര്‍ന്ന അളവില്‍ അപകടകാരിയായ ബാക്ടീരിയ; മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ് ഇവയെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ്

കുംഭമേളയില്‍ ഭക്തര്‍ കുളിക്കുന്ന ഗംഗയുടെ ഭാഗങ്ങളില്‍ ഉയര്‍ന്ന അളവില്‍ അപകടകാരിയായ ബാക്ടീരിയ; മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ് ഇവയെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ്
X

ന്യൂഡല്‍ഹി: കുംഭമേളയില്‍ ഹിന്ദു മതവിശ്വാസികള്‍ കുളിക്കുന്ന ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയകളാണ് ഇവയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. നദിയുടെ വിവിധഭാഗങ്ങളില്‍ നിന്നെടുത്ത എല്ലാ സാമ്പിളുകളിലും ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമര്‍ശിച്ചു.

ഗംഗയിലെ മലിനീകരണം തടയാന്‍ എന്തുനടപടിയാണ് എടുത്തിരിക്കുന്നതെന്ന് അറിയിക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കുംഭമേള നടക്കുന്ന സ്ഥലത്തെ ജലത്തിന്റെ ഗുണനിലവാരം പരിപാലിക്കേണ്ട ചുമതലയുള്ള യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറി ബുധനാഴ്ച വെര്‍ച്വലായി ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗംഗാനദിയിലെ പലയിടങ്ങളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും ഉയര്‍ന്നതാണെന്നാണ് യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലും പറയുന്നത്. 100 മില്ലി ലിറ്റര്‍ ജലത്തില്‍ 2500 യൂണിറ്റുകള്‍ മാത്രമാണ് കോളിഫോം ബാക്ടീരിയയുടെ അനുവദിനീയമായ പരമാവധി അളവ്. പക്ഷേ, ഗംഗയില്‍ അളവ് വളരെ കൂടുതലാണ്. ശാസ്ത്രി പാലത്തിന് സമീപം 11,000 ആണ് ബാക്ടീരിയകളുടെ അളവ്. സംഘം പ്രദേശത്ത് 7,900ഉം മറ്റൊരു പ്രദേശത്ത് 4,900ഉം റിപോര്‍ട്ട് ചെയ്തു.

ജനുവരി 13ന് തുടങ്ങിയ കുംഭമേളയില്‍ കോടിക്കണക്കിന് പേരാണ് ഗംഗാനദിയില്‍ കുളിച്ചിരിക്കുന്നത്. കുംഭമേളയില്‍ നിന്ന് മടങ്ങിവരുന്നവരില്‍ പലതരം രോഗങ്ങളുള്ളതായി ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പറഞ്ഞു. വയറിളക്കം, ഛര്‍ദ്ദി, പനി തുടങ്ങിയവ ആയാണ് പലരും വരുന്നത്. കൂടാതെ ശ്വാസകോശ രോഗങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഗംഗയില്‍ മുങ്ങുമ്പോള്‍ വെള്ളം അകത്താക്കരുതെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it