പത്തു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മില്ലത്ത് ടൈംസിന്റെ പേജ് ഫേസ്ബുക്ക് നീക്കം ചെയ്തു; പ്രതിഷേധം
പേജ് നീക്കം ചെയ്ത ഫേസ്ബുക്കിന്റെ തീരുമാനത്തെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അപലപിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ മില്ലത്ത് ടൈംസിന്റെ പേജ് നീക്കം ചെയ്തു ഫേസ്ബുക്ക്. മള്‍ട്ടിമീഡിയ വാര്‍ത്താ പോര്‍ട്ടലായ മില്ലത്ത് ടൈംസിനെ പത്തു ലക്ഷത്തിലധികം പേര്‍ പിന്തുടരുന്നുണ്ട്. ഇത് പ്രധാനമായും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളിലാണ് ശ്രദ്ധയൂന്നുന്നത്. യാതൊരു മുന്നറിയിപ്പും നല്‍കാതെ ഡിസംബര്‍ 13ന് ഫേസ്ബുക്ക് പേജ് നീക്കം ചെയ്തതായി മുകളില്‍ ന്യൂസ് പോര്‍ട്ടല്‍ ഒരു ട്വീറ്റില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മില്ലത്ത് ടൈംസ് ഫേസ്ബുക്കിന് കത്തെഴുതിയെങ്കിലും 72 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അതേസമയം, പേജ് നീക്കം ചെയ്ത ഫേസ്ബുക്കിന്റെ തീരുമാനത്തെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അപലപിച്ചു. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പേജ് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Press Club of India condemns the unilateral decision of @Facebook to delete the page of multimedia online newsportal @Millat_Times.
— Press Club of India (@PCITweets) December 16, 2021
We demand that the page, with nearly a million followers, be restored.
RELATED STORIES
ജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTസംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMT