മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി
പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട തടസ്സപ്പെടലിനു ശേഷം ലോകത്തെ മുന്‍നിര സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കിന്റെയും വാട്‌സ് ആപ്പിന്റേയും ഇന്‍സ്റ്റഗ്രാമിന്റെയും സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനം നിലച്ചത്.
പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. വാട്‌സ് ആപ്പിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ലോകത്തെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നതോടെ ട്വിറ്ററില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി.
ലാഭം നേടാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം നിലച്ചത്.
വെളിപ്പെടുത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ കുറവ് വന്നിരുന്നു. ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവും നേരിട്ടു. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനമാണ് കടന്നുപോയത്. കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസ്സം നേരിടാന്‍ കാരണമെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍ സംശയമുന്നയിച്ചു.
അതേസമയം, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം ഓണ്‍ലൈനില്‍ തിരിച്ചെത്തിയെന്നും തടസ്സങ്ങള്‍ക്ക് ക്ഷമാപണം ചോദിക്കുന്നതായും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം, എന്തുകൊണ്ടാണ് തടസ്സം നേരിട്ടതെന്ന കാര്യം അദ്ദേഹം വിശദീകരിച്ചിട്ടില്ല.
RELATED STORIES
കോഴിക്കോട് നിര്മ്മാണത്തിലിരുന്ന പാലം തകര്ന്നു; ബീമുകള് ഇളകി...
16 May 2022 5:56 AM GMTതെക്കന് കര്ണാടകക്ക് മുകളില് ചക്രവാതച്ചുഴി;കേരളത്തില് മേയ് 20 വരെ...
16 May 2022 5:41 AM GMTഭക്ഷ്യസാമഗ്രികള് ഹോട്ടലിലെ ശുചിമുറിയില്;ചോദ്യം ചെയ്ത ഡോക്ടര്ക്ക്...
16 May 2022 4:46 AM GMTമന്ത്രി എം വി ഗോവിന്ദന്റെ കാര് അപകടത്തില്പെട്ടു
16 May 2022 4:22 AM GMTമകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവാവിനെതിരേ ...
16 May 2022 3:32 AM GMTആളൊഴിഞ്ഞ പറമ്പില് നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്ക്ക് പതിനഞ്ച്...
16 May 2022 3:13 AM GMT