Sub Lead

പ്രവാസികളുടെ തിരിച്ചുവരവ് നാളെ മുതല്‍; ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, മലേസ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും തിരികെയെത്തിക്കും

കേരളത്തിലേത് ഉള്‍പ്പെടെ രാജ്യത്തെ 13 നഗരങ്ങളിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്.

പ്രവാസികളുടെ തിരിച്ചുവരവ് നാളെ മുതല്‍; ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, മലേസ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും തിരികെയെത്തിക്കും
X

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ തിരിച്ചുവരവിന് നാളെ തുടക്കമാവും. കേരളത്തിലേത് ഉള്‍പ്പെടെ രാജ്യത്തെ 13 നഗരങ്ങളിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്.

ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വ്വീസുകളാണ് നടത്തുക. ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, മലേസ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരെയും കൊണ്ടുവരുന്നുണ്ട്.എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ് കേരളത്തിലേക്കുള്ള സര്‍വ്വീസിന്റെ ചുമതല. മടക്കത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ എംബസികളുമായി ബന്ധപ്പെടണമെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. അതിനിടെ രാജ്യത്തെ കൊവിഡ് കണക്കുകള്‍ ഇന്നു മുതല്‍ രാവിലെ മാത്രമേ പുറത്തു വിടൂ എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാവിലെയും വൈകീട്ടും കണക്കുകള്‍ പുറത്തുവിട്ടിരുന്നു.

Next Story

RELATED STORIES

Share it