Sub Lead

സ്വത്തിന്റെ സ്വാഭാവിക അവകാശികളെ കാരണമില്ലാതെ ഒഴിവാക്കുന്നത് വില്‍പത്രത്തിന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കും: സുപ്രിംകോടതി.

സ്വത്തിന്റെ സ്വാഭാവിക അവകാശികളെ കാരണമില്ലാതെ ഒഴിവാക്കുന്നത് വില്‍പത്രത്തിന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കും: സുപ്രിംകോടതി.
X

ന്യൂഡല്‍ഹി: സ്വത്തിന്റെ സ്വാഭാവിക അവകാശികളെ കാരണമില്ലാതെ ഒഴിവാക്കുന്നത് വില്‍പത്രത്തിന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുമെന്ന് സുപ്രിംകോടതി. സാധാരണ പിന്തുടര്‍ച്ചാവകാശത്തെ മറികടക്കുക എന്നതാണ് വില്‍പത്രത്തിന്റെ ഉദ്ദ്യേശമെങ്കിലും കാരണം കാണിക്കാതെ ചിലരെ ഒഴിവാക്കുന്നത് സംശയം സൃഷ്ടിക്കുമെന്നാണ് സുപ്രിംകോടതി പറഞ്ഞത്.

സ്വന്തം ഭാര്യക്ക് സ്വത്തൊന്നും മാറ്റിവയ്ക്കാതെ ഒരാള്‍ തയ്യാറാക്കിയ വില്‍പത്രത്തിന്റെ സാധുത സംബന്ധിച്ച കേസാണ് സുപ്രിംകോടതിയുടെ പരിഗണനക്കെത്തിയത്. ഭാര്യയെ കുറിച്ച് വില്‍പത്രത്തില്‍ ഒരു പരാമര്‍ശം പോലുമുണ്ടായിരുന്നില്ല. പകരം അയാളുടെ സഹോദരിയുടെ മകനാണ് എല്ലാ സ്വത്തും എഴുതി നല്‍കിയിരുന്നത്. ഈ വില്‍പത്രം നിയമപരമായി ശരിയാണെന്ന് വിചാരണകോടതി വിധിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി മറിച്ചാണ് വിധിച്ചത്.

ഭാര്യയുടെ പദവിയോ അനന്തരാവകാശം നഷ്ടപ്പെടാനുള്ള കാരണമോ വില്‍പത്രത്തില്‍ പരാമര്‍ശിക്കാത്തതു കൊണ്ടുമാത്രം വില്‍പത്രത്തിന്റെ സാധുത ഇല്ലാതാവില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. അതേസമയം വില്‍പത്രം രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാത്രം അത് യഥാര്‍ത്ഥമാകില്ല. കുടുംബത്തിലെ മറ്റു സാഹചര്യങ്ങളും പരിശോധിക്കണം. മരിച്ചയാളും ഭാര്യയും അവസാന കാലം വരെ ഒരുമിച്ച് ജീവിച്ചവരാണ്. തന്റെ പെന്‍ഷന്റെ അനന്തരാവകാശിയായി ഭര്‍ത്താവ് ഭാര്യയെ നാമനിര്‍ദേശം ചെയ്തിരുന്നു. അതിന് അര്‍ത്ഥം അയാള്‍ ഭാര്യയെ ഭാര്യയായി തന്നെ കണക്കുകൂട്ടിയിരുന്നു എന്നാണ്. അപ്പോള്‍ വില്‍പത്രത്തെ സംശയിക്കേണ്ട സ്ഥിതിയുണ്ട്. സ്വന്തം ഇഛ പ്രകാരമാണ് വില്‍പത്രം എഴുതിയത് എന്ന കാര്യത്തില്‍ അത് സംശയമുണ്ടാക്കുന്നു. അതിനാല്‍ ഹൈക്കോടതി വിധിയാണ് നിലനില്‍ക്കുകയെന്ന് സുപ്രിംകോടതി വ്യക്തമാക്കി.





Next Story

RELATED STORIES

Share it