Sub Lead

മുന്‍ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു

മുന്‍ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു
X


ന്യൂഡല്‍ഹി:
ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേശ് ത്രിവേദിയെ നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് 2021 ലാണ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ത്രിവേദിയുടെ നിയമനം ബംഗ്ലാദേശുമായുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ഇടപെടലിന് കൂടുതല്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിലനില്‍ക്കുന്ന വിള്ളലുകള്‍ പരിഹരിക്കുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന ദൗത്യം. ബംഗാള്‍ തിരഞ്ഞെടുപ്പ് കാലത്തെ ഈ നിയമനം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കും.

Next Story

RELATED STORIES

Share it