Sub Lead

സുരക്ഷാ പരിശോധനയുള്ള തന്ത്രപ്രധാന ഹൈവേയില്‍ ആര്‍ഡിഎക്‌സുമായി വാഹനം പ്രവേശിച്ചത് എങ്ങിനെയെന്ന് നാവികസേന മുന്‍ ചീഫ് അഡ്മിറല്‍

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നു നാം നിരന്തരം പ്രഖ്യാപിക്കുന്നു. അത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ജമ്മുവിലേതു പോലെ കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ പരിഗണിക്കാന്‍ നാം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷാ പരിശോധനയുള്ള തന്ത്രപ്രധാന ഹൈവേയില്‍  ആര്‍ഡിഎക്‌സുമായി വാഹനം പ്രവേശിച്ചത്  എങ്ങിനെയെന്ന് നാവികസേന മുന്‍ ചീഫ് അഡ്മിറല്‍
X

ന്യൂഡല്‍ഹി: കനത്ത സുരക്ഷയുള്ള തന്ത്രപ്രധാന ഹൈവേയില്‍ ആര്‍ഡിഎക്‌സ് നിറച്ച വാഹനം കടന്നുകയറിയതെങ്ങിനെയെന്ന ചോദ്യമുയര്‍ത്തി നാവികസേന മുന്‍ ചീഫ് അഡ്മിറല്‍ ലക്ഷ്മി നാരായണ്‍ രാംദാസ്. പുല്‍വാമ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യമുന്നയിച്ചത്.

ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ-പോലിസ് വിഭാഗങ്ങളുടെ റിപോര്‍ട്ട് നിലവിലുണ്ടായിരിക്കെ ഇത്തരത്തില്‍ ആക്രമണം നടന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യാ പാക് സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന ഒരാളെന്ന നിലയില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ ജനത അനുഭവിക്കുന്ന പീഡനങ്ങള്‍ ഉള്‍പ്പെടെ നിരവധി ആശങ്കകള്‍ അദ്ദേഹം കത്തില്‍ പങ്കുവച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നു നാം നിരന്തരം പ്രഖ്യാപിക്കുന്നു. അത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ജമ്മുവിലേതു പോലെ കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ പരിഗണിക്കാന്‍ നാം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it