Sub Lead

ഗുജറാത്തില്‍ ബിജെപി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗുജറാത്തില്‍ ബിജെപി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
X

അഹമ്മദാബാദ്: ബിജെപിയില്‍ നിന്ന് രാജിവച്ച ഗുജറാത്ത് മുന്‍ മന്ത്രി ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ മാസം ആദ്യമാണ് ജയ് നാരായണ്‍ വ്യാസ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലാണ് ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും രമേശ് ചെന്നിത്തലയും വ്യാസിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു വ്യാസ്.

നവംബര്‍ അഞ്ചിനാണ് അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവച്ചത്. മകന്‍ സമീര്‍ വ്യാസും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 1, 5 തിയ്യതികളില്‍ നടക്കാനിരിക്കുകയാണ്. ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഒരുദിവസം കൂടിയേ ബാക്കിയുള്ളൂ. അതിന് മുന്നോടിയായി പരമാവധി സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും റാലികളും നടത്തുകയാണ് ബിജെപിയും കോണ്‍ഗ്രസും എഎപിയും. പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാരായ അമിത് ഷാ, പുരുഷോത്തം രുപാല, സ്മൃതി ഇറാനി, ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവരാണ് ബിജെപിക്കായി ഇന്ന് സംസ്ഥാനത്ത് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത്.

നാല് മണ്ഡലങ്ങളില്‍ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന ഭയത്തില്‍ ബി.ജെ.പി വ്യാജ പ്രചാരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. അതുകൊണ്ടാണ് പ്രധാനമന്ത്രിയും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗുജറാത്തില്‍ നിന്ന് മാറാതെ പ്രചാരണം നടത്തുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it