Sub Lead

അഴിമതിക്കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് ജയില്‍ ശിക്ഷ

അഴിമതിക്കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് ജയില്‍ ശിക്ഷ
X
പാരിസ്: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് ജയില്‍ ശിക്ഷ വിധിച്ചു. അഴിമതി, സ്വാധീനം ചെലുത്തല്‍ തുടങ്ങിയ കുറ്റത്തിനാണ് പാരിസ് കോടതി തിങ്കളാഴ്ച ശിക്ഷി വിധിച്ചത്. ഒരു വര്‍ഷം തടവും രണ്ട് വര്‍ഷം വിലക്കുമാണ് വിധിച്ചത്. തനിക്കെതിരായ അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായി മൊണാക്കോയില്‍ ഉയര്‍ന്ന ജോലി നേടാന്‍ ജഡ്ജിയെ സഹായിക്കാമെന്ന് വ്ഗാദാനെ ചെയ്‌തെന്നാണ് സര്‍ക്കോസിക്കെതിരായ ആരോപണം. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന 10 ദിവസത്തെ വിചാരണയ്ക്കിടെ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ശക്തമായി നിഷേധിച്ചു.

അതേസമയം സര്‍ക്കോസി അപ്പീല്‍ നല്‍കുമെന്നാണു റിപോര്‍ട്ട്. 2007 മുതല്‍ 2012 വരെ ഫ്രാന്‍സ് ഭരിച്ച 66 കാരന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ ജീവിതത്തിലെ പുതിയ വധിത്തിരിവാണ് വിധി. സര്‍ക്കോസിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ജാക്വസ് ചിരാക്കിനും സ്ഥാനമൊഴിഞ്ഞ ശേഷം വിചാരണ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം 2011ല്‍ വിചാരണയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

അദ്ദേഹത്തെ നാലുവര്‍ഷം ജയിലിലടയ്ക്കണമെന്നും കുറഞ്ഞത് രണ്ട് വര്‍ഷം വരെ തടവ് അനുഭവിക്കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു. കൂട്ടുപ്രതികളായ അഭിഭാഷകന്‍ തിയറി ഹെര്‍സോഗിനും ജഡ്ജി ഗില്‍ബെര്‍ട്ട് അസിബെര്‍ട്ടിനും ഇതേ ശിക്ഷ വിധിച്ചിട്ടുണ്ട്. 2007 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ദശലക്ഷക്കണക്കിന് യൂറോ സ്വീകരിച്ചെന്ന ആരോപണത്തിലും ഇദ്ദേഹത്തിനെതിരേ കേസുണ്ട്.

Ex-French President Nicolas Sarkozy Jailed In Corruption Case

Next Story

RELATED STORIES

Share it