- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ലൗ ജിഹാദി'ന്റെ പേരുപറഞ്ഞ് വാലന്റൈന്‍സ് ദിനത്തില്‍ ആക്രമണം; ബിജെപി മുന്‍ എംഎല്‍എ ഉള്‍പ്പെടെ അറസ്റ്റില്‍

ഭോപ്പാല്‍: വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് 'ലൗ ജിഹാദി'ന്റെ പേരുപറഞ്ഞ് റസ്‌റ്റോറന്റ് അടിച്ചുതകര്‍ത്ത കേസില്‍ ബിജെപി മുന്‍ എംഎല്‍എ ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍. ബിജെപി മുന്‍ എംഎല്‍എ സുരേന്ദ്രനാഥ് സിങിനെയും മറ്റു ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് ശ്യാംല ഹില്‍സ് പോലിസ് ഇന്‍സ്‌പെക്ടര്‍ തരുണ്‍ ഭാട്ടി പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപി, യുവമോര്‍ച്ച, ശിവസേന പ്രവര്‍ത്തകരാണ് ഭക്ഷണശാലകളും കഫേകളും അടിച്ചുതകര്‍ത്തതെന്ന് പോലിസ് വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ഭോപ്പാലിലെ ശ്യാംല ഹില്‍സ് പ്രദേശത്തെ ജങ്ക്യാഡ് കഫേയിലാണ് കാവി പതാകയേന്തിയ 10-15 പേരെത്തി 'ജയ് ശ്രീ റാം' വിളിച്ച് ആക്രമിച്ചത്. വടിയും ക്രിക്കറ്റ് ബാറ്റുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സമീപത്തെ ബാറില്‍ കയറി അതിക്രമം കാട്ടുകയും ചെയ്തു.
ആക്രമണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഭോപ്പാല്‍ സെന്‍ട്രലില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ സുരേന്ദ്രനാഥ് സിങിന്റെ അനുയായികളാണ് ഞങ്ങളെന്ന് ആക്രമണകാരികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. റെസ്‌റ്റോറന്റിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുന്നതും ഉപഭോക്താക്കളെ ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം, അതേസമയം റെസ്‌റ്റോറന്റ് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചു. അക്രമികള്‍ക്ക് ഭരണകക്ഷിയായ ബിജെപി സര്‍ക്കാരുമായി ബന്ധമുണ്ടെന്നും മുന്‍ എംഎല്‍എ സുരേന്ദനാഥ് സിങിന്റെ അനുയായികളാണെന്നും ശ്യാംല ഹില്‍സ് പോലിസ് സ്ഥിരീകരിച്ചു.
ബിറ്റന്‍ മാര്‍ക്കറ്റിലെ റെസ്‌റ്റോറന്റിലെ കഫേയ്ക്കുള്ളില്‍ ഇരിക്കുന്ന ദമ്പതികളുടെ പേരുകള്‍ ചോദിച്ചാണ് ആക്രമിക്കുന്നത്. കൈയില്‍ നിന്ന് ഗ്ലാസുകള്‍ തട്ടിയെടുത്ത് പ്ലേറ്റുകളും അടിച്ചുതകര്‍ക്കുകയാണ്. ആക്രമണസമയത്തിലുള്‍പ്പെടെ 'ജയ് ശ്രീ റാം' മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്യുന്നുണ്ട്. സംഘത്തില്‍ ശിവസേന അംഗങ്ങളുമുണ്ടെന്ന് ഹബീബ്ഗഞ്ച് പോലിസ് പറഞ്ഞു. ഞങ്ങള്‍ ബിജെപി മുന്‍ എംഎല്‍എ സുരേന്ദ്രനാഥ് സിങിന്റെ അനുയായികളാണെന്നും 'ലൗ ജിഹാദി'നെ പ്രോല്‍സാഹിപ്പിക്കുന്നതിനാല്‍ നിരവധി കടകള്‍ തകര്‍ത്തിട്ടുണ്ടെന്നും സംഭവശേഷം യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അമിത് റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു. 'ഇത് ഒരു ട്രെയിലര്‍ മാത്രമാണ്. ഭാവിയില്‍ ഇത്തരം നിരവധി റെയ്ഡുകള്‍ ഞങ്ങള്‍ നടത്തും എന്നും ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ബിജെപി മുന്‍ എംഎല്‍എയെ കൂടാതെ 16 പേര്‍ക്കെതിരേ കലാപശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് വീട്ടുപകരണങ്ങളും മറ്റും തകര്‍ക്കല്‍ എന്നിവയ്ക്കു ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 'നിങ്ങള്‍ 'ലൗ ജിഹാദി'നെ പ്രോല്‍സാഹിപ്പിക്കുകയാണ്. ഇത് ട്രെയിലര്‍ മാത്രമാണ്. ഇനിയും കഫേയ്ക്കുള്ളില്‍ കണ്ടാല്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു.
Ex-BJP MLA among 17 held for vandalising hookah bar, restaurant over Valentine's Day in Bhopal
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















