Sub Lead

ജറുസലേമില്‍ എംബസി തുറക്കുന്നതിനെതിരേ കൊസോവയ്ക്ക് യൂറോപ്യന്‍ യൂനിയന്‍ മുന്നറിയിപ്പ്

ജറുസലേമില്‍ എംബസി തുറക്കരുതെന്നും യൂറോപ്യന്‍ യൂനിയന്‍ നിലപാടിനൊപ്പം നിലകൊള്ളാനും യുഎന്‍ രക്ഷാസമിതി പ്രമേയം 478 മാനിക്കാനും യൂറോപ്യന്‍ യൂണിയന്‍ കൊസോവോയോട് ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേല്‍ വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ജറുസലേമില്‍ എംബസി തുറക്കുന്നതിനെതിരേ കൊസോവയ്ക്ക് യൂറോപ്യന്‍ യൂനിയന്‍ മുന്നറിയിപ്പ്
X

ബ്രസ്സല്‍സ്: ഇസ്രായേലിനു വേണ്ടി ജറുസലേമില്‍ എംബസി തുറയ്ക്കുന്നതിനെതിരേ കൊസോവയ്ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയന്‍. ഷെഹാബ് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ജറുസലേമില്‍ എംബസി തുറക്കരുതെന്നും യൂറോപ്യന്‍ യൂനിയന്‍ നിലപാടിനൊപ്പം നിലകൊള്ളാനും യുഎന്‍ രക്ഷാസമിതി പ്രമേയം 478 മാനിക്കാനും യൂറോപ്യന്‍ യൂണിയന്‍ കൊസോവോയോട് ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേല്‍ വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

'ജറുസലേമിലെ എംബസികളുടെ സ്ഥലംമാറ്റത്തെക്കുറിച്ച് യൂറോപ്യന്‍ യൂനിയന്റെ നിലപാട് സുവ്യക്തമാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ എംബസികളും ഇസ്രയേലിലേക്കുള്ള യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും തെല്‍അവീലിലാണ് സ്ഥിതി ചെയ്യുന്നത്'-യൂറോപ്യന്‍ യൂനിയന്‍ വക്താവ് പീറ്റര്‍ സ്റ്റാനോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഈ കരാറില്‍ നിന്ന് വ്യതിചലിച്ചാല്‍ കൊസോവോ യൂറോപ്യന്‍ യൂണിയന്‍ സമന്വയത്തിന്റെ പാതയെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തിങ്കളാഴ്ച കൊസോവോയും ഇസ്രായേലും ബന്ധം സ്ഥാപിക്കുന്നതിനായി ഒരു വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയിരുന്നു.

Next Story

RELATED STORIES

Share it