എസ്‌റ്റേറ്റ് തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനി മരിച്ച നിലയില്‍
എസ്‌റ്റേറ്റില്‍ കാപ്പി പറിക്കുന്ന ജോലിക്ക് വന്ന ബിമല (28) എന്ന സ്ത്രീയാണ് മരിച്ചത്. എസ്‌റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
BY SRF8 Jan 2022 7:29 AM GMT

X
SRF8 Jan 2022 7:29 AM GMT
കല്‍പറ്റ: മേപ്പാടി കുന്നമ്പറ്റ നിര്‍മ്മല കോഫീ എസ്‌റ്റേറ്റില്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്‌റ്റേറ്റില്‍ കാപ്പി പറിക്കുന്ന ജോലിക്ക് വന്ന ബിമല (28) എന്ന സ്ത്രീയാണ് മരിച്ചത്. എസ്‌റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ അടിയേറ്റ മുറിവുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് സലിവാന്‍ ജാഗിരി (29) എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.
സലിവാനും വിമലയും ഒരു കുട്ടിയുമാണ് മുറിയിലുണ്ടായിരുന്നത്. രാവിലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പുറത്തേക്ക് പോകാന്‍ നോക്കിയ സലിവാനെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവെച്ച് ഷെഡ് പരിശോധിച്ചപ്പോഴാണ് വിമല മരിച്ചു കിടക്കുന്നത് കണ്ടത്. മേപ്പാടി പോലിസ് അനേഷണമാരംഭിച്ചു.
Next Story
RELATED STORIES
'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി...
11 Aug 2022 7:45 AM GMTറോഡില്‍ കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്‍...
11 Aug 2022 7:08 AM GMTഗല്‍വാന്‍ ഏറ്റുമുട്ടല്‍: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്‍സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍;...
11 Aug 2022 6:34 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT