കോഴിക്കോട് മദ്യം കഴിച്ച് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൊളമ്പനൊപ്പം മദ്യം കഴിച്ച ഗോപാലന്‍, നാരായണന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്: കോടഞ്ചേരിയില്‍ മദ്യം കഴിച്ച തൊഴിലാളി മരിച്ചു. കൊയപ്പത്തൊടി എസ്‌റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പന്‍ (60) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൊളമ്പനൊപ്പം മദ്യം കഴിച്ച ഗോപാലന്‍, നാരായണന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണു ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന വിവരം.
ആദിവാസി കോളനിയില്‍ താമസിക്കുന്നവരാണ് ഇവര്‍. ഇവര്‍ വിഷമദ്യമാണ് കഴിച്ചതെന്നാണ് പോലിസ് സംശയിക്കുന്നത്. എസ്‌റ്റേറ്റില്‍വച്ച് പണിക്കിടയില്‍ മൂവരും ഒരുമിച്ചാണ് മദ്യപിച്ചത്. ആദ്യം കൊളമ്പന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴിയാണ് നാരായണനും ഗോപാലനും അബോധാവസ്ഥയിലായത്. ഇവര്‍ക്ക് എവിടെനിന്നാണ് മദ്യം ലഭിച്ചതെന്നോ എന്ത് മദ്യമാണ് കഴിച്ചതെന്നോ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT