- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഉമാ തോമസിന് വന്‍ മുന്നേറ്റം; ലീഡ് പതിനായിരം കടന്നു
എല്‍ഡിഎഫ് മേഖലയില്‍ പോലും വന്‍ മുന്നേറ്റമാണ് ഉമ നടത്തിക്കൊണ്ടിരിക്കുന്നത്.239 ബുത്തുകളിലായി 12 റൗണ്ടിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.പോസ്റ്റല്‍ ബാലറ്റ്് മുതല്‍ ഉമാ തോമസിനായിരുന്നു ലീഡ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വന്‍ ലീഡിലേക്ക് കുതിക്കുന്നു.അഞ്ചാം റൗണ്ട് പൂര്‍ത്തിയാകാറായപ്പോള്‍ ഉമാ തോമസിന്റെ ലീഡ് 10,000 കടന്നു.എല്‍ഡിഎഫ് മേഖലയില്‍ പോലും വന്‍ മുന്നേറ്റമാണ് ഉമ നടത്തിക്കൊണ്ടിരിക്കുന്നത്.239 ബുത്തുകളിലായി 12 റൗണ്ടിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.പോസ്റ്റല്‍ ബാലറ്റ്് മുതല്‍ ഉമാ തോമസിനായിരുന്നു ലീഡ്. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമയുടെ ലീഡ് രണ്ടായിരം കടന്നു.ഇടപ്പള്ളി മേഖലയായിരുന്നു ആദ്യ റൗണ്ട് എണ്ണിയത്.
ഇത് പൂര്‍ത്തിയായപ്പോള്‍ 2249 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഉമയ്ക്ക് ലഭിച്ചത്.കഴിഞ്ഞ തവണ പി ടി തോമസ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ കുടുതലായിരുന്നു ഇത്.ആദ്യ റൗണ്ടില്‍ ഉമാ തോമസ് 5978 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് 3729 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ 1612 വോട്ടുകളുമാണ് നേടിയത്. നാലാം സ്ഥാനത്ത് എത്തിയത് നോട്ടയായിരുന്നു.107 വോട്ടുകളാണ് നോട്ട നേടിയത്.മറ്റ് അഞ്ച് സ്വതന്ത്രസ്ഥാനാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് ആദ്യ റൗണ്ടില്‍ നേടിയത് 72 വോട്ടുകള്‍ മാത്രമായിരുന്നു.
ഇത്.രണ്ടാം റൗണ്ടിലും ഉമയക്ക് തന്നെയായിരുന്നു ആധിപത്യം.1867 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രണ്ടാം റൗണ്ടില്‍ ഉമ നേടിയത്.6044 വോട്ടുകള്‍ ഉമ നേടിയപ്പോള്‍ 4177 വോട്ടുകളാണ് ഡോ.ജോ ജോസഫ് നേടിയത്.1263 വോട്ടുകളായിരുന്നു എ എന്‍ രാധാകൃഷ്ണന്‍ നേടിയത്.പിന്നീട് ഒരോ റൗണ്ടിലും വ്യക്തമായ ആധിപത്യം ഉറപ്പിച്ച് ഒരോ ഘട്ടത്തിലും ഉമാ തോമസ് ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















