പ്രതിഷേധം ഭയന്ന് കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കി പോലിസ്; കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലിസ് തടഞ്ഞു
കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും അടക്കമുള്ള സ്‌റ്റേഷനുകളില്‍ നിന്നടംക്കം വന്‍ പോലിസ് സന്നഹാത്തെയാണ് എറണാകുളം ഗസ്റ്റ് ഹൗസ്,കലൂര്‍ മെട്രോ സ്‌റ്റേഷന്‍ എന്നിവടങ്ങളില്‍ വിന്യസിച്ചിരുന്നത്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ഭയന്ന് കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കി പോലിസ്.പതിനഞ്ചിലധികം വാഹനങ്ങളടങ്ങിയ വ്യൂഹമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത്.മെട്രോയില്‍ യാത്ര ചെയ്യാനായി കറുത്ത വസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്ന് പോലിസ് തടഞ്ഞുവെന്നാരോപിച്ച് ട്രാന്‍സ് ജെന്‍ഡേഴ്‌സ് രംഗത്ത് വന്നു.പോലിസ് നടപടിക്കെതിരെ ഇവര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ പോലിസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് പോലിസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി.
എറണാകുളം കലൂര്‍ മെട്രോ സ്‌റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്വകാര്യ ലാബിന്റെ ഉദ്ഘാടനം, ചെല്ലാനത്തെ സര്‍ക്കാരിന്റെ പ്രോഗ്രാമിലുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.ചടങ്ങില്‍ കറുത്ത മാസ്‌കിനു വരെ ആദ്യം വിലക്കേര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇത് വിവാദമാകുമെന്ന വ്യക്തമായതോടെ ഇത് പിന്‍വലിച്ചിരുന്നു. കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും അടക്കമുള്ള സ്‌റ്റേഷനുകളില്‍ നിന്നുള്‍പ്പെടെ വന്‍ പോലിസ് സന്നഹാത്തെയാണ് എറണാകുളം ഗസ്റ്റ് ഹൗസ്,കലൂര്‍ മെട്രോ സ്‌റ്റേഷന്‍ എന്നിവടങ്ങളില്‍ വിന്യസിച്ചിരുന്നത്.കലൂരിലെ പ്രോഗ്രമിനു ശേഷം ചെല്ലാനത്തേയ്ക്കാണ് മുഖ്യമന്ത്രി പോകുന്നത്.അങ്ങോട്ടെയ്ക്കുള്ളയാത്രയില്‍ വഴിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സുരക്ഷയാണ് ഇവിടങ്ങളിലും പോലിസ് ഒരുക്കയിരിക്കുന്നത്.
RELATED STORIES
സഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMT