നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവം: മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ള നേതാക്കള്‍ പോലിസില്‍ കീഴടങ്ങി
എറണാകുളം മരടിലെ പോലിസ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനുമൊപ്പം പ്രകടനമായാണ് ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ വൈകുന്നേരം 3.30 ഓടെ കീഴടങ്ങാനെത്തിയത്

കൊച്ചി: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് എറണാകുളം വൈറ്റിലയില്‍ നടത്തിയ വഴിതടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോജു ജോര്‍ജ്ജിന്റെ കാര്‍ തല്ലി തകര്‍ത്ത സംഭവത്തില്‍ പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോലിസില്‍ കീഴടങ്ങി.എറണാകുളം മരടിലെ പോലിസ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനുമൊപ്പം പ്രകടനമായാണ് ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ വൈകുന്നേരം 3.30 ഓടെ കീഴടങ്ങാനെത്തിയത്.
ജോജു ജോര്‍ജ്ജിന്റെ കോലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു.പോലിസ് സ്‌റ്റേഷനും പുറത്തു വെചച്ച് പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. തുടര്‍ന്ന് കീഴടങ്ങാനുളളവരെ മാത്രമാണ് പോലിസ് ഉളളിലേക്ക് കടത്തിവിട്ടത്.കീഴടങ്ങിയ ടോണി ചമ്മണി അടക്കമുള്ളവരെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.ജോജു ജോര്‍ജ്ജിന്റേത് കള്ളക്കേസാണെന്നും നിയമപരമായി നേരിടുമെന്നും മുന്‍ മേയര്‍ ടോണി ചമ്മണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിരപരാധിത്വം തെളിയിക്കും.ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് സമരം അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരായ നിയമപരമായ പോരാട്ടം തുടരുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാനുള്ള ശ്രമമമാണ് നടക്കുന്നത്.ഇത് കൊണ്ടൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളരില്ല.സമരം തങ്ങള്‍ തുടരും. ജോജു ജോര്‍ജ്ജിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് കേസെടുത്തതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജോജു ജോര്‍ജ്ജിനെതിരെയും കേസെടുക്കണം.പോലിസ് സിപിഎമ്മിന്റെ നേതാക്കന്മാരായി മാറരുതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജു ജോര്‍ജ്ജിനെതിരെ കേസെടുക്കാത്തത് പോലിസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.വിഷയം രാഷ്ട്രീയ പരമായും നിയമപരമായും നേരിടും.ബുധനാഴ്ച പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും.
ഒരു സ്ത്രീ പരാതി കൊടുത്താല്‍ അവരെ വിളിച്ച് എന്താണ് സംഭവിച്ച കാര്യങ്ങള്‍ തിരക്കാനെങ്കിലും പോലിസ് തയ്യാറാകണം. എന്നാല്‍ ആ നീതി പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.പോലിസിനെ അടക്കം എല്ലാവരെയും നേരത്തെ തന്നെ അറിയിച്ചതിനു ശേഷമാണ് കോണ്‍ഗ്രസ് വഴി തടയല്‍ സമരം നടത്തിയതെന്നും മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
RELATED STORIES
ചൈനയില്‍ പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്‍ന്നു; വാളയാര്‍ ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം;...
10 Aug 2022 2:00 AM GMTമീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില്‍ അന്തിമവാദം
10 Aug 2022 1:54 AM GMT