Sub Lead

വന്‍ വികസനക്കുതിപ്പിന് ഒരുങ്ങി തുര്‍ക്കി; ഇസ്താംബുള്‍ കനാല്‍ പദ്ധതിക്ക് തുടക്കം

പദ്ധതിയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത വിമര്‍ശനമുയരുന്നതിനിടെയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇസ്താംബൂളിന്റെ പടിഞ്ഞാറെ അറ്റത്ത് കനാല്‍ നിര്‍മാണ പദ്ധതിക്കുള്ള ആദ്യ നടപടിക്ക് തുടക്കംകുറിച്ചത്.

വന്‍ വികസനക്കുതിപ്പിന് ഒരുങ്ങി തുര്‍ക്കി; ഇസ്താംബുള്‍ കനാല്‍ പദ്ധതിക്ക് തുടക്കം
X

ആങ്കറ: തുര്‍ക്കിയുടെ വികസന ചരിത്രത്തില്‍ നാഴികല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന ഇസ്താംബൂള്‍ കനാല്‍ പദ്ധതിക്ക് തുടക്കം കുറിച്ച് പ്രസിഡന്റ് തുര്‍ക്കി പ്രസിഡന്റ്. പദ്ധതിയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത വിമര്‍ശനമുയരുന്നതിനിടെയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇസ്താംബൂളിന്റെ പടിഞ്ഞാറെ അറ്റത്ത് കനാല്‍ നിര്‍മാണ പദ്ധതിക്കുള്ള ആദ്യ നടപടിക്ക് തുടക്കംകുറിച്ചത്.

'ഇന്ന് തങ്ങള്‍ തുര്‍ക്കിയുടെ വികസന ചരിത്രത്തില്‍ ഒരു പുതിയ പേജ് തുറക്കുകയാണ്' നിര്‍ദിഷ്ട കനാലിനു മുകളിലൂടെയുള്ള സസ്ലിഡെര്‍ പാലത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്താംബൂളിന്റെ ഭാവി സംരക്ഷിക്കുന്നതിനുള്ള ഒരു പദ്ധതിയായാണ് തങ്ങള്‍ ഇസ്താംബൂള്‍ കനാലിനെ കാണുന്നത്. ഇസ്താംബൂളിന്റെ ബോസ്ഫറസിന്റെയും ചുറ്റുമുള്ള പൗരന്മാരുടെയും ജീവിതത്തിന്റെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മര്‍മര കടലിനെയും കരിങ്കടലിനെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതി കപ്പല്‍ ഗതാഗതം ലഘൂകരിക്കുകയും ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നായ ബോസ്ഫറസ് കടലിടുക്കിലെ അപകട സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

45 കിലോമീറ്റര്‍ (28 മൈല്‍) നീളമുള്ള കനാല്‍ പദ്ധതിയില്‍ പുതിയ തുറമുഖങ്ങള്‍, പാലങ്ങള്‍, ബിസിനസ് ഹബ്ബുകള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, കൃത്രിമ തടാകങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.1500 കോടി ഡോളര്‍ ചിലവ് വരുന്ന കനാല്‍ ആറ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

2005 മുതല്‍ ബോസ്ഫറസില്‍ സമുദ്ര ഗതാഗതം 72 ശതമാനം ഉയര്‍ന്നതായി ഗതാഗത പ്രഫസറും മുന്‍ പാര്‍ലമെന്റ് അംഗവുമായ മുസ്തഫ ഇല്ലിക്കി പറഞ്ഞു. ഇടുങ്ങിയ കടലിടുക്കില്‍ ടാങ്കറുകള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ശേഷിക്കുന്ന കപ്പലുകള്‍ കടലിനെ മലിനമാക്കുകയും പാരിസ്ഥിതിക മലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, കനാല്‍ ഇസ്താംബൂളില്‍ ആഴത്തിലുള്ള പാരിസ്ഥിതിക നാശമുണ്ടാക്കുമെന്നും ഭൂകമ്പം ഉണ്ടാക്കുന്ന അപകടങ്ങളെ വര്‍ദ്ധിപ്പിക്കുമെന്നും ഇതിനകം രോഗാവസ്ഥയിലുള്ള തുര്‍ക്കി സമ്പദ്‌വ്യവസ്ഥയെ വന്‍ കടത്തിലേക്ക് തള്ളിവിടുമെന്നും എതിരാളികള്‍ പറയുന്നു.

ഈ പുതിയ കനാലിലൂടെ കരിങ്കടലും മര്‍മര ജലവും കൂടിച്ചേരും. ഇത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ഇതിനകം തന്നെ ജലവിതരണവും സമുദ്രജീവിതവും തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ചേംബര്‍ ഓഫ് അര്‍ബന്‍ പ്ലാനേഴ്‌സ് വൈസ് പ്രസിഡന്റ് പിനാര്‍ ഗിരിത്‌ലിയോഗ്ലു പറഞ്ഞു.


Next Story

RELATED STORIES

Share it