Sub Lead

മുര്‍സിയുടെ മരണം: ഈജിപ്ഷ്യന്‍ സര്‍ക്കാരിനെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്ന് ഉര്‍ദുഗാന്‍

കോടതി മുറിയില്‍ വിചാരണക്കിടെ 20 മിനിറ്റോളം മുര്‍സിക്ക് സംസാരിക്കേണ്ടിവന്നു. എന്നാല്‍ അധികൃതര്‍ അദ്ദേഹത്തെ സഹായിക്കാന്‍ തയാറായില്ല. അതു കൊണ്ടാണ് മുര്‍സി മരിച്ചതല്ല അദ്ദേഹം കൊലചെയ്യപ്പെട്ടതാണെന്ന് താന്‍ പറയുന്നതെന്നും ഇസ്താംബൂളില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ഉര്‍ദുഗാന്‍ പറഞ്ഞു

മുര്‍സിയുടെ മരണം: ഈജിപ്ഷ്യന്‍ സര്‍ക്കാരിനെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്ന് ഉര്‍ദുഗാന്‍
X

ആങ്കറ: മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ ഈജിപ്ഷ്യന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

കോടതി മുറിയില്‍ വിചാരണക്കിടെ 20 മിനിറ്റോളം മുര്‍സിക്ക് സംസാരിക്കേണ്ടിവന്നു. എന്നാല്‍ അധികൃതര്‍ അദ്ദേഹത്തെ സഹായിക്കാന്‍ തയാറായില്ല. അതു കൊണ്ടാണ് മുര്‍സി മരിച്ചതല്ല അദ്ദേഹം കൊലചെയ്യപ്പെട്ടതാണെന്ന് താന്‍ പറയുന്നതെന്നും ഇസ്താംബൂളില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ഉര്‍ദുഗാന്‍ പറഞ്ഞു.

തുര്‍ക്കി ഇതിന് പിന്നാലെ പോകുമെന്നും ഈജിപ്തിനെ വിചാരണ ചെയ്യാന്‍ പറ്റാവുന്നതൊക്കെ ചെയ്യുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇതിന് ഒഐസി മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുര്‍സിയുടെ മരണത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ചൊവ്വാഴ്ച യുഎന്‍ ആവശ്യപ്പെട്ടിരുന്നു. മുര്‍സിയുടെ മരണം യുഎന്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ച് ഇതിനെതിരേ ഈജിപ്ത് മുന്നോട്ട് വന്നിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് മുര്‍സി കെയ്‌റോവിലെ പട്ടാളക്കോടതിയില്‍ കുഴഞ്ഞു വീണു മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നായിരുന്നു മാധ്യമ റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it