കരീബിയന്‍സിനെ മുട്ടുകുത്തിച്ച് ഇംഗ്ലിഷ്പട
വിന്‍ഡീസിന്റെ സൂപ്രധാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും സെഞ്ചുറി നേടുകയും ചെയ്ത ജോ റൂട്ടാണ് മാന്‍ ഓഫ് ദി മാച്ച്. ജൊഫ്ര ആര്‍ച്ചറും വൂഡും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 44.4 ഓവറില്‍ വെസ്റ്റ്ഇന്‍ഡീസിനെ 212 റണ്‍സില്‍ ഇംഗ്ലണ്ട് എറിഞ്ഞൊതുക്കുകയായിരുന്നു.
സതാംപ്ടണ്‍: ലോകകപ്പില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. കളിയുടെ എല്ലാ മേഖലകളിലും നിറഞ്ഞ കളിച്ച ഇംഗ്ലിഷ് പട എട്ട് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.213 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 33.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജോ റൂട്ടിന്റെ സെഞ്ചുറിമികവാണ് ഇംഗ്ലിഷ് ജയം അനായാസമാക്കിയത്. ബെയര്‍സ്‌റ്റോ(45), വോക്‌സ്(40) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
റൂട്ട്, ബെയര്‍സ്‌റ്റോ, വോക്‌സ് എന്നീ താരങ്ങളുടെ ബാറ്റിങിന് മുന്നില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ പ്രഹരമേറ്റ് തളര്‍ന്നു.താരതമ്യേന ചെറിയ സ്‌കോറില്‍ വെസ്റ്റ്ഇന്‍ഡീസിനെ നേരത്തെ എറിഞ്ഞിട്ടത് ഇംഗ്ലണ്ടിന് തുണയായി.
ടോസ് നേടിയ ആതിഥേയര്‍ വെസ്റ്റ്ഇന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് എത്തി നില്‍ക്കെ എവിന്‍ ലൂയിസിനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് വിക്കറ്റ് വേട്ടയാരംഭിച്ചത്. വിന്‍ഡീസ് നിരയില്‍ പൂരന്‍ 63 റണ്‍സെടുത്തും ഹെറ്റ്‌മെയര്‍ 39 റണ്‍സെടുത്തും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ട് തകര്‍ന്നതിന് ശേഷം വന്നവര്‍ക്കാര്‍ക്കും ഇംഗ്ലിഷ് ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
വിന്‍ഡീസിന്റെ സൂപ്രധാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും സെഞ്ചുറി നേടുകയും ചെയ്ത ജോ റൂട്ടാണ് മാന്‍ ഓഫ് ദി മാച്ച്. ജൊഫ്ര ആര്‍ച്ചറും വൂഡും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 44.4 ഓവറില്‍ വെസ്റ്റ്ഇന്‍ഡീസിനെ 212 റണ്‍സില്‍ ഇംഗ്ലണ്ട് എറിഞ്ഞൊതുക്കുകയായിരുന്നു.
RELATED STORIES
കണ്ണൂര്‍ കണ്ണപുരത്ത് സ്കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ആറു...
4 Oct 2023 6:27 AM GMTസിക്കിമില്‍ മിന്നല്‍ പ്രളയം; വാഹനം ഒലിച്ചുപോയി 23 സൈനികരെ കാണാതായി
4 Oct 2023 5:01 AM GMTമഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMT