Sub Lead

കൊവിഡ് വ്യാപനം; യുകെയില്‍ വീണ്ടും ലോക്ക്ഡൗണ്‍

കൊവിഡ് വ്യാപനം; യുകെയില്‍ വീണ്ടും ലോക്ക്ഡൗണ്‍
X

ലണ്ടന്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനേത്തുടര്‍ന്ന് യുകെയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഡിസംബര്‍ രണ്ടുവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

രാജ്യത്ത് 1,011,660 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 46,555 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,915 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ അറിയിച്ചു. ഇതേസമയത്ത് 326 പേര്‍ മരണപ്പെടുകയും ചെയ്തു.

നേരത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിരുന്നു.ഇനിയും ലോക്ക്ഡൗണ്‍ തുടര്‍ന്നാണ് അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബോറിസ് ജോണ്‍സണ്‍ അന്ന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചത്. പിന്നീട് കൊവിഡ് വ്യാപനത്തോത് ചെറിയ തോതില്‍ വീണ്ടും ഉയര്‍ന്നപ്പോള്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു.കഴിഞ്ഞ ദിവസങ്ങളിലൊന്നും കൊവിഡ് വ്യാപനത്തോതില്‍ കുറവില്ലാതെ വന്നതോടെയാണ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. എന്നാല്‍ സാമ്പത്തിക നാശനഷ്ടങ്ങള്‍ കാരണം കര്‍ശനമായ നിയന്ത്രണങ്ങളെ എതിര്‍ക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചില അംഗങ്ങളില്‍ നിന്നും ജോണ്‍സണ്‍ സമ്മര്‍ദ്ദത്തിലാണ്.

പുതിയ നടപടികള്‍ ഇംഗ്ലണ്ടിന് ബാധകമാണ്. യുകെയുടെ മറ്റ് ഭാഗങ്ങള്‍ അവരുടേതായ പൊതുജനാരോഗ്യ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, വെയില്‍സും വടക്കന്‍ അയര്‍ലന്‍ഡും ഇതിനകം തന്നെ ലോക്ക്ഡൗളാക്കി. കോട്ട്‌ലന്‍ഡിലും കര്‍ശനമായ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ എന്നിവിടങ്ങളിലും ഒരു ദശലക്ഷത്തിലധികം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപോര്‍ട്ട് ചെയ്യുന്നു.




Next Story

RELATED STORIES

Share it