Sub Lead

പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും

പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും. യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ മുന്‍ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധിയുടെ പെയിന്റിങ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുകയെന്നാണ് റിപോര്‍ട്ട്. വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിങ് രണ്ട് കോടി രൂപയ്ക്കാണ് റാണാ കപൂര്‍ വാങ്ങിയത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റാണയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന് ഇഡി വ്യത്തങ്ങള്‍ അറിയിച്ചു. പ്രിയങ്കയില്‍ നിന്ന് രണ്ട് കോടിയുടെ പെയിന്റിങ് വാങ്ങിയതായി സ്ഥിരീകരിക്കുന്ന കത്ത് ദേശീയ മാധ്യമത്തിന് ലഭിച്ചിരുന്നു. 2010 ജൂണ്‍ 4നാണ് പ്രിയങ്ക റാണാ കപൂറിന് കത്തയക്കുന്നത്.

1985ല്‍ എം എഫ് ഹുസൈന്‍ വരച്ച തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ ചിത്രം വാങ്ങിയതിന് നന്ദിയെന്നായിരുന്നു കത്തിലെ വാചകം. പെയിന്റിങ് വാങ്ങുന്നതിനായി പ്രിയങ്കാ ഗാന്ധിയുടെ പേരില്‍ നല്‍കിയ രണ്ട് കോടി രൂപയുടെ ചെക്കും ലഭിച്ചിരുന്നു. പ്രിയങ്കയ്ക്ക് റാണ നല്‍കിയ മുഴുവന്‍ പണവും അഴിമതിയിലൂടെ സമ്പാദിച്ചതാണെന്ന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍. റാണാ കപൂറിന്റെ അറസ്റ്റിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുമായി ഇയാള്‍ക്കുള്ള ബന്ധം വ്യക്തമാവുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഇഡി അറിയിച്ചു.






Next Story

RELATED STORIES

Share it