Sub Lead

കൊവിഡ് മരണം: പ്രവാസി കുടുംബത്തിന്റെ ചെലവ് ഏറ്റെടുക്കുമെന്ന് യുഎഇ

'നിങ്ങള്‍.. കുടുംബത്തിലെ ഒരാള്‍' എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബത്തിന് സംരക്ഷണം ഒരുക്കുക.

കൊവിഡ് മരണം: പ്രവാസി കുടുംബത്തിന്റെ ചെലവ് ഏറ്റെടുക്കുമെന്ന് യുഎഇ
X

ദുബയ്: യുഎഇയില്‍ കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന്റെ അടിസ്ഥാന ചെലവുകള്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഏറ്റെടുക്കുമെന്ന് യുഎഇ ഔദ്യോഗിക ട്വീറ്ററില്‍ അറിയിച്ചു. ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍നഹ്‌യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കുടുംബം യുഎഇയിലുണ്ടെങ്കില്‍ എല്ലാ രാജ്യക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. 'നിങ്ങള്‍.. കുടുംബത്തിലെ ഒരാള്‍' എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബത്തിന് സംരക്ഷണം ഒരുക്കുക.

Next Story

RELATED STORIES

Share it