Sub Lead

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ എഡിബി ബാങ്ക് വൈസ് പ്രസിഡന്റ്

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ലവാസയെ 2018 ജനുവരിയില്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ എഡിബി ബാങ്ക് വൈസ് പ്രസിഡന്റ്
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയെ ഫിലിപ്പീന്‍സ് ആസ്ഥാനമായുള്ള ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡന്റായി നിയമിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ലവാസയ്ക്ക് ഇനിയും രണ്ട് വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. 2022 ഒക്ടോബറില്‍ അദ്ദേഹം ചീഫ് ഇലക്ഷന്‍ കമ്മീഷണറായി (സിഇസി) വിരമിക്കാനിരിക്കയാണ് അദ്ദേഹത്തെ എഡിബി വൈസ് പ്രസിഡന്റായി നിയമിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ സമ്മതത്തോടെയാണ് എല്‍ഡിബിയിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനം തീരുമാനിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ ആയിട്ടില്ല. നിലവില്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ അദ്ദേഹം മുമ്പ് കേന്ദ്ര ധനകാര്യ സെക്രട്ടറി ഉള്‍പ്പെടെ മുതിര്‍ന്ന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കേന്ദ്ര സെക്രട്ടറി, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ കേന്ദ്ര സെക്രട്ടറി. പൊതു-സ്വകാര്യ പങ്കാളിത്തത്തിലും സംസ്ഥാന-ഫെഡറല്‍ തലങ്ങളില്‍ അദ്ദേഹത്തിന് വിപുലമായ പരിചയമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറ്റൊരു പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ലവാസയെ 2018 ജനുവരിയില്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ അശോക് ലവാസെ എതിര്‍ത്തിരുന്നു. ഇത് ബിജെപി നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് ഇടയാക്കി. പ്രധാനമന്ത്രിക്കെതിരേ അദ്ദേഹം ആറ് പരാതികള്‍ നല്‍കിരുന്നു. ചിലതില്‍ ലാവാസ തന്റെ പാനല്‍ സഹപ്രവര്‍ത്തകരുമായി വിയോജിച്ചു. ക്ലീന്‍ ചിറ്റ് വിശയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കമ്മീഷന്റെ യോഗത്തില്‍ നിന്നു അശോക് ലവാസെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറ, ഇലക്ഷന്‍ കമ്മീഷണര്‍മാരായ അശോക് ലവാസെ, സുനില്‍ ചന്ദ്ര എന്നിവരടങ്ങിയ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നത്. മോദിക്കും അമിത് ഷായ്ക്കുമെതിരായ പത്തോളം പരാതികളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്.


Next Story

RELATED STORIES

Share it