മോദിക്കെതിരായ തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതി: അശോക് ലവാസയുടെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ വിഹാര്‍ ദുര്‍വെ നല്‍കിയ അപേക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മറുപടി. വിയോജനക്കുറിപ്പ് പുറത്തുവന്നതാല്‍ അത് ആ വ്യക്തിയുടെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരങ്ങള്‍ നല്‍കാതിരുന്നത്.

മോദിക്കെതിരായ തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതി: അശോക് ലവാസയുടെ വിയോജനക്കുറിപ്പ്   പരസ്യപ്പെടുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയര്‍ന്നുവന്ന തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശുദ്ധിപത്രം നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തില്‍ വിയോജിച്ച അശോക് ലവാസായുടെ കുറിപ്പുകള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ വിഹാര്‍ ദുര്‍വെ നല്‍കിയ അപേക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മറുപടി.

വിയോജനക്കുറിപ്പ് പുറത്തുവന്നതാല്‍ അത് ആ വ്യക്തിയുടെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരങ്ങള്‍ നല്‍കാതിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഞ്ചിടങ്ങളില്‍ നടത്തിയ പ്രസംഗങ്ങളില്‍ മോദി ചട്ടലംഘനം നടത്തിയെന്നായിരുന്നു പരാതി.

എല്ലാ പരാതിയിലും കമ്മീഷന്‍ മോദിക്ക് ശുദ്ധിപത്രം നല്‍കുകയായിരുന്നു. എന്നാല്‍, മോദിക്കും ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാക്കുമെതിരേയുള്ള പരാതിയില്‍ ശുദ്ധിപത്രം നല്‍കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കത്തെ അംഗങ്ങളിലൊരാളായ അശോക് ലവാസ എതിര്‍ക്കുകയും വിയോജനക്കുറിപ്പ് എഴുതുകയുമായിരുന്നു. മൂന്നംഗങ്ങളുള്ള കമ്മീഷനില്‍ രണ്ട് പേര്‍ അനുകൂലിച്ചതോടെ ഭൂരിപക്ഷ പിന്തുണ നോക്കി ഇരുവര്‍ക്കും കമ്മീഷന്‍ ശുദ്ധിപത്രം നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top