- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്തില്‍ രണ്ട് നിയമസഭാ സീറ്റുകളില്‍കൂടി അടുത്തമാസം 21ന് ഉപതിരഞ്ഞെടുപ്പ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംല്‍എമാര്‍ മല്‍സരിച്ച് വിജയിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന അമ്രെയ്‌വാഡി, താരാദ്, ലുനവാഡ, ഖേരാലു തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് അടുത്തമാസം 21ന് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാധന്‍പൂര്‍, ബയാഡ് മണ്ഡലങ്ങളിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: ഗുജറാത്തിലെ രണ്ട് നിയമസഭാ സീറ്റുകളില്‍കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംല്‍എമാര്‍ മല്‍സരിച്ച് വിജയിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന അമ്രെയ്‌വാഡി, താരാദ്, ലുനവാഡ, ഖേരാലു തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് അടുത്തമാസം 21ന് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാധന്‍പൂര്‍, ബയാഡ് മണ്ഡലങ്ങളിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എമാരായ അല്‍പേഷ് താക്കൂര്‍, ധവാല്‍സിങ് സാല എന്നിവര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, പട്ടികവര്‍ഗ വിഭാഗത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്ന മോര്‍വ ഹദാഫ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അസാധുവായ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരില്‍ സ്വതന്ത്ര എംഎല്‍എ ഭൂപേന്ദ്രസിങ് ഖാന്തിനെ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് ഇവിടെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. ഇതോടെ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും 18 സംസ്ഥാനങ്ങളിലെ 65 നിയമസഭാ മണ്ഡലങ്ങളിലെയും ബിഹാറിലെ ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുകളും അടുത്തമാസം 21ന് ഒറ്റഘട്ടമായി നടക്കും. എല്ലായിടത്തും വോട്ടെണ്ണല്‍ ഒക്ടോബര്‍ 24നാണ്. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം ഉള്‍പ്പടെയുള്ള 18 സംസ്ഥാനങ്ങളിലെ 63 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കേരളത്തില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് അന്നേദിവസം ഉപതിരഞ്ഞെടുപ്പ് നടക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















