Sub Lead

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി: തിരഞ്ഞെടുപ്പ് പ്രചരണത്തിന് സൈനിക ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് ഇതു സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് തുറന്ന കത്തെഴുതിയതിനു പിന്നാലെയാണ് കമ്മീഷന്റെ ഇടപെടല്‍.

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി:  തിരഞ്ഞെടുപ്പ് പ്രചരണത്തിന് സൈനിക ചിത്രങ്ങള്‍  ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: സൈനിക നടപടിയെ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് ഇതു സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് തുറന്ന കത്തെഴുതിയതിനു പിന്നാലെയാണ് കമ്മീഷന്റെ ഇടപെടല്‍. 2013ല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍ പ്രകാരമാണ് മുന്നറിയിപ്പ്. പുല്‍വാമ, ബാല്‍കോട്ട്, അഭിനന്ദ് തുടങ്ങിയ വിഷയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ദുരുപയോഗിക്കുന്നതായി രാംദാസ് വ്യക്തമാക്കിയിരുന്നു. സൈന്യത്തിന്റെ ചിത്രവും യൂണിഫോമും ദുരുപയോഗപ്പെടുത്തി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനയച്ച തുറന്ന കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൈന്യത്തിന്റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പാകിസ്താന്‍ വിട്ടയച്ച വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രങ്ങളടക്കം ഉപയോഗിച്ച് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് വിവാദമായിരുന്നു. നേരത്തെ ദല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയും സൈന്യത്തിന്റെ യൂനിഫോം ധരിച്ച് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

Next Story

RELATED STORIES

Share it