'രാമന്റെ പേരില്‍ ഒരു രൂപ'; രാമക്ഷേത്ര നിര്‍മാണത്തിന് പണപ്പിരിവുമായി എന്‍എസ്‌യു
ജയ്പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു റോഡിലെ കൊമേഴ്‌സ് കോളജിലെ എന്‍എസ്‌യുഐ സംസ്ഥാന പ്രസിഡന്റ് അഭിഷേക് ചൗധരിയാണ് 'രാമന്റെ പേരില്‍ ഒരു രൂപ' യജ്ഞത്തിന് തുടക്കമിട്ടത്.
BY SRF2 Feb 2021 6:27 PM GMT

X
SRF2 Feb 2021 6:27 PM GMT
ജയ്പൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുള്ള പ്രചാരണത്തിന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ തുടക്കമിട്ടു.ജയ്പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു റോഡിലെ കൊമേഴ്‌സ് കോളജിലെ എന്‍എസ്‌യുഐ സംസ്ഥാന പ്രസിഡന്റ് അഭിഷേക് ചൗധരിയാണ് 'രാമന്റെ പേരില്‍ ഒരു രൂപ' യജ്ഞത്തിന് തുടക്കമിട്ടത്.
വിദ്യാര്‍ഥി സംഘടനയിലെ നൂറോളം അംഗങ്ങള്‍ ആദ്യ ദിവസം കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് മുദ്രവച്ച പെട്ടികളില്‍ സംഭാവനകള്‍ ശേഖരിച്ചു.15 ദിവസത്തെ ഈ കാംപയിനിന് കീഴില്‍ സംസ്ഥാനത്തെ എല്ലാ കോളേജുകളും ഉള്‍പ്പെടുമെന്നും അയോധ്യയിലെ രാമക്ഷേത്ര അധികൃതര്‍ക്ക് ശേഖരിച്ച തുകകൈമാറുമെന്നും എന്‍എസ്‌യുഐ വക്താവ് രമേശ് ഭതി പറഞ്ഞു.
Next Story
RELATED STORIES
കൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല് കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMTഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMT