Sub Lead

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച് ബസ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച് ബസ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
X

പത്തനംതിട്ട: വടശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് പുലര്‍ച്ചെ 2 മണിയോടെയാണ് വളവ് തിരിയുന്നതിനിടെ മറിഞ്ഞത്. 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഒരാളുടെ കാല്‍ അറ്റുപോയി. ബസ് കാലിലേക്ക് മറിഞ്ഞാണ് കാല്‍ അറ്റുപോയത്. ഈ മണ്ഡലകാലത്ത് മാത്രം നാലാമത്തെ ബസാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്.

Next Story

RELATED STORIES

Share it