സിസിയുടെ ഭരണം 2030വരെ നീട്ടാന്‍ വഴിയൊരുക്കുന്ന ഹിതപരിശോധന തുടങ്ങി

നിലവിലുള്ള ഭരണം രണ്ടു വര്‍ഷം കൂടി നീട്ടാനും മറ്റൊരു ആറ് വര്‍ഷത്തേക്കു കൂടി മല്‍സരിക്കാനും അല്‍ സിസിക്ക് അനുമതി നല്‍കുന്ന മാറ്റത്തിന് അനുകൂലമായി ഈജിപ്ത് പാര്‍ലമെന്റ് ചൊവ്വാഴ്ച്ച വോട്ട് ചെയ്തിരുന്നു.

സിസിയുടെ ഭരണം 2030വരെ നീട്ടാന്‍ വഴിയൊരുക്കുന്ന ഹിതപരിശോധന തുടങ്ങി

കെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ഭരണം 2030വരെ തുടരാവുന്ന വിധമുള്ള നിര്‍ദിഷ്ട ഭരണഘടനാ ഭേദഗതിയില്‍ മൂന്ന് ദിവസം നീളുന്ന ജനഹിത പരിശോധന തുടങ്ങി. കിഴക്കന്‍ നഗരമായ ഹിലിയോപോളിസില്‍ അല്‍സിസി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യം സര്‍ക്കാര്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു.

നിലവിലുള്ള ഭരണം രണ്ടു വര്‍ഷം കൂടി നീട്ടാനും മറ്റൊരു ആറ് വര്‍ഷത്തേക്കു കൂടി മല്‍സരിക്കാനും അല്‍ സിസിക്ക് അനുമതി നല്‍കുന്ന മാറ്റത്തിന് അനുകൂലമായി ഈജിപ്ത് പാര്‍ലമെന്റ് ചൊവ്വാഴ്ച്ച വോട്ട് ചെയ്തിരുന്നു. ഹാജരായ 554 പേരില്‍ 531 പേരും ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ചു. സിസിയെ പിന്തുണക്കുന്നവരാണ് 596 അംഗ അസംബ്ലിയില്‍ ഭൂരിഭാഗവും.

ഏപ്രില്‍ 20 മുതല്‍ 22 വരെ നടക്കുന്ന ജനഹിത പരിശോധനയില്‍ അപ്പര്‍ പാര്‍ലമെന്ററി ചേംബര്‍ സൃഷ്ടിക്കണോ കാര്യം കൂടി തീരുമാനിക്കും. സിസി സര്‍ക്കാരിന്റെ താല്‍പര്യം കൂടുതല്‍ സംരക്ഷിക്കുന്നതായിരിക്കും പുതിയ ചേംബറെന്ന് വിദഗധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിര്‍ദിഷ്ട ഭരണഘടനാ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും അടിച്ചമര്‍ത്താന്‍ അധികാരികള്‍ക്ക് സൗകര്യമൊരുക്കുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top