Sub Lead

ഈജിപ്ത്: അലാ ഖറദാവി ജയില്‍ മോചിതയായി

ഏകദേശം 4 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് അവര്‍ മോചിപ്പിക്കപ്പെട്ടത്. ഇവര്‍ ഖത്തറിലേക്ക് പോയതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈജിപ്ത്: അലാ ഖറദാവി ജയില്‍ മോചിതയായി
X
കെയ്‌റോ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ആഗോള പണ്ഡിത വേദി മുന്‍ മേധാവിയുമായ ശെയ്ഖ്

യൂസുഫുല്‍ ഖറദാവിയുടെ മകള്‍ അലാ അല്‍ ഖറദാവി ഈജിപ്ത് ജയിലില്‍നിന്നു മോചിതയായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ട് ചെയ്തു. ഏകദേശം 4 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് അവര്‍ മോചിപ്പിക്കപ്പെട്ടത്. ഇവര്‍ ഖത്തറിലേക്ക് പോയതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തീവ്രവാദ ഗ്രൂപ്പില്‍ ചേരുകയും ഭീകരതക്ക് ധനസഹായം നല്‍കുകയും ചെയ്‌തെന്നാരോപിച്ചായിരുന്നു ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്. അലയ്‌ക്കെതിരായ രണ്ടാമത്തെ കേസാണിത്.

അവരുടെ ഭര്‍ത്താവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഹുസാം ഖലഫും സമാന സ്വഭാവമുള്ള വിഷയത്തില്‍ അറസ്റ്റിലായിരുന്നു. 2017 ജൂണ്‍ 30ന്, ഈജിപ്ഷ്യന്‍ അധികൃതര്‍ അലായെയും അവരുടെ ഭര്‍ത്താവ് ഹുസാമിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനുശേഷം അവരുടെ തടങ്കല്‍ മറ്റു ഇഖ് വാന്‍ നേതാക്കളോടൊപ്പം ഇടയ്ക്കിടെ പുതുക്കിക്കൊണ്ടിരുന്നു.

'അലാ നിയമം ലംഘിച്ച് ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും ഈ കാലയളവ് വരെ അറസ്റ്റുചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തത് ശൈഖ് ഖറദാവിയുടെ മകളായതുകൊണ്ടാണെന്നും' അന്വേഷണ സെഷനുകളില്‍ അലായുടെ വക്കീല്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

Next Story

RELATED STORIES

Share it