Sub Lead

ഈജിപ്ത്: പെണ്‍ ചേലാ കര്‍മ്മത്തിനെതിരായ കര്‍ശന ശിക്ഷാ നടപടികള്‍ക്ക് അല്‍ അസ്ഹറിന്റെ അംഗീകാരം

രാജ്യത്ത് പെണ്‍ ചേലാകര്‍മ്മം നിരുല്‍സാഹപ്പെടുത്തുന്നതിന് ശിക്ഷാ നടപടികള്‍ കടുപ്പിക്കാനാണ് പുതിയ നിയമം ഉദ്ദേശിക്കുന്നത്.

ഈജിപ്ത്: പെണ്‍ ചേലാ കര്‍മ്മത്തിനെതിരായ കര്‍ശന ശിക്ഷാ നടപടികള്‍ക്ക് അല്‍ അസ്ഹറിന്റെ അംഗീകാരം
X

കെയ്‌റോ: പെണ്‍ ചേലാകര്‍മ്മവുമായി (എഫ്ജിഎം) ബന്ധപ്പെട്ട പീനല്‍ കോഡിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച കരട് നിയമത്തെക്കുറിച്ച് അല്‍അസ്ഹര്‍ സര്‍വകലാശാലയുടെ അഭിപ്രായം തേടിയതായി ഈജിപ്ഷ്യന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ ഹനഫി എല്‍ഗെബാലി പറഞ്ഞു. അല്‍ അസ്ഹറിലെ പണ്ഡിതന്മാര്‍ ബില്ലിന് അംഗീകാരം നല്‍കിയതായും എല്‍ഗെബാലി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

രാജ്യത്ത് പെണ്‍ ചേലാകര്‍മ്മം നിരുല്‍സാഹപ്പെടുത്തുന്നതിന് ശിക്ഷാ നടപടികള്‍ കടുപ്പിക്കാനാണ് പുതിയ നിയമം ഉദ്ദേശിക്കുന്നത്. പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 242 മാറ്റിസ്ഥാപിക്കുന്നതിന് ഇത് വ്യവസ്ഥ ചെയ്യുന്നു. സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം ഭാഗികമായോ പൂര്‍ണ്ണമായോ നീക്കംചെയ്യുകയോ അവളുടെ ശരീരത്തിന്റെ ഈ ഭാഗത്തിന് ദോഷം വരുത്തുന്നതിലൂടെ സ്ത്രീ ജനനേന്ദ്രിയം വികലമാക്കുകയോ ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് പുതിയ നിയമം അനുശാസിക്കുന്നത്.

ചേലാകര്‍മ്മത്തിലൂടെ സ്ഥിരമായ ഒരു വൈകല്യത്തിലേക്ക് നയിച്ചാല്‍, ഏഴ് വര്‍ഷത്തില്‍ കുറയാത്ത കഠിന തടവും ഈ നിയമത്തിലൂടെ ലഭിക്കും. ചേലാകര്‍മ്മത്തെതുടര്‍ന്ന് മരണം സംഭവിക്കുകയാണെങ്കില്‍ പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ലഭിക്കും. സ്ഥിരമായ ഒരു വൈകല്യത്തിന് കാരണമാകുന്ന രീതിയില്‍ ഒരു ഡോക്ടറോ നഴ്‌സോ പെണ്‍ ചേലാകര്‍മ്മം നടത്തുകയാണെങ്കില്‍ അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് പരമാവധി പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കുമെന്നും ഭേദഗതി ചെയ്ത ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത് മരണത്തിലേക്ക് നയിക്കുകയാണെങ്കില്‍, ശിക്ഷ 15 വര്‍ഷത്തില്‍ കുറയാത്തതും 20 വര്‍ഷത്തില്‍ കൂടാത്തതുമായിരിക്കണം.

Next Story

RELATED STORIES

Share it