- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡ് പ്രതികാര രാഷ്ട്രീയം: എസ് ഡിപിഐ

ന്യൂഡല്‍ഹി: എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ കേരളത്തിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ ശക്തമായി അപലപിച്ചു. പക്ഷപാതപരവും വര്‍ഗീയവുമായ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരേ സംസാരിക്കുന്നവരെ അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇഡി റെയ്ഡ് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമല്ലാതെ മറ്റൊന്നുമല്ല. ബിജെപി സര്‍ക്കാരിന്റെ അപകടകരമായ തീവ്രവലതുപക്ഷ നടപടികളെ ശക്തമായി വിമര്‍ശിക്കുന്നയാളാണ് ഫൈസി. ബിജെപിയുടെ സ്വേച്ഛാധിപത്യപരവും അരാജകത്വപരവുമായ ഭരണത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. സംഘപരിവാറിന്റെ ദുര്‍ഭരണത്തിനെതിരേ നിലകൊള്ളുന്നവരെ ഭയപ്പെടുത്താനാണ് റെയ്ഡ് എന്നത് വ്യക്തമാണ്. ഇതുകൊണ്ടൊന്നും സ്വേച്ഛാധിപത്യത്തിനെതിരേ ശബ്ദമുയര്‍ത്തുന്നതില്‍ നിന്ന് തടയാനോ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും സംഘപരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയവും ചൂണ്ടിക്കാണിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനോ കഴിയില്ലെന്നും കാംബ്ലെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് പാലക്കാട് പട്ടാമ്പിയിലെ എം കെ ഫൈസിയുടെ വീട്ടില്‍ ഒരുസംഘം ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
RELATED STORIES
'ദി കേരള സ്റ്റോറി'ക്ക് പുരസ്കാരം നല്കിയത് അംഗീകരിക്കാനാകില്ല; ബിജെപി ...
1 Aug 2025 5:49 PM GMT3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസ്; അനില് അംബാനിക്കെതിരേ...
1 Aug 2025 5:38 PM GMTനടന് കലാഭവന് നവാസ് അന്തരിച്ചു
1 Aug 2025 5:12 PM GMTപശുവിന്റെ പേരില് പോലിസുകാരനെ കൊന്ന കേസ്: ബിജെപി നേതാവ് അടക്കം 33...
1 Aug 2025 4:01 PM GMTപൂനെയിലെ യാവത്തില് വര്ഗീയസംഘര്ഷം; മുസ്ലിംമിന്റേതാണെന്ന് കരുതി...
1 Aug 2025 3:48 PM GMTബിഹാറിലെ കരട് വോട്ടര് പട്ടിക: 65 ലക്ഷം പേര് പുറത്തെന്ന്...
1 Aug 2025 2:50 PM GMT