Sub Lead

ഖനി അഴിമതിക്കേസ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ നിയമസഭാ അംഗത്വം റദ്ദാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഖനി അഴിമതിക്കേസ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ നിയമസഭാ അംഗത്വം റദ്ദാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

റാഞ്ചി: ഖനി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വന്‍ തിരിച്ചടി. ഹേമന്ത് സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുസംബന്ധിച്ച റിപോര്‍ട്ട് കമ്മീഷന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് കൈമാറി. സോറന്റെ നിയമസഭയിലെ പ്രാഥമിക അംഗത്വം റദ്ദാക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ശുപാര്‍ശയിലുള്ളത്. അദ്ദേഹം ഉടന്‍ രാജിവയ്‌ക്കേണ്ടിവരുമെന്നാണ് വിവരം.

സ്വന്തം പേരിലുള്ള ഖനിക്ക് അനുമതി നല്‍കിയെന്നാണ് ഹേമന്ദ് സോറനെതിരായ ആരോപണം. ബിജെപി നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഗവര്‍ണര്‍ രമേഷ് ബെയ്‌സ് ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനം അറിയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഹേമന്ദ് സോറനെ അയോഗ്യനാക്കിയേക്കും. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപോര്‍ട്ട് സംബന്ധിച്ച് ആരാഞ്ഞപ്പോള്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിതിന്‍ മദന്‍ കുല്‍ക്കര്‍ണി പ്രതികരിക്കാന്‍ വിസമ്മതിച്ചു. കമ്മീഷന്‍ തങ്ങളുടെ അഭിപ്രായം ഗവര്‍ണറെ അറിയിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ഇസിഐക്ക് മുമ്പാകെ ബിജെപിയെ പ്രതിനിധീകരിച്ച് ഹാജരായ ഹര്‍ഷ് കുമാര്‍ പറഞ്ഞു.

ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയും ഖനന വകുപ്പ് മന്ത്രിയുമായിരിക്കെ തന്റെ പേരില്‍ റാഞ്ചിയില്‍ പാറ ഖനനത്തിന് പാട്ടത്തിനെടുത്തതിന്റെ പേരില്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ പ്രകാരവും അയോഗ്യനാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഗവര്‍ണര്‍ അയോഗ്യത കല്‍പ്പിക്കാന്‍ സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. എന്നിരുന്നാലും, സെക്ഷന്‍ 9 എയില്‍ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്താന്‍ വ്യവസ്ഥയില്ല. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് മുമ്പാകെ ബിജെപി ഔദ്യോഗികമായി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആഗസ്ത് 12 ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ വാദം അവസാനിപ്പിച്ചിരുന്നു. രാജ്ഭവന്‍ സെക്രട്ടേറിയറ്റ് വിഷയം ഇസിഐക്ക് കൈമാറുകയായിരുന്നു.

Next Story

RELATED STORIES

Share it