ചൈനയിലെ സിന്ജിയാങില് വന് ഭൂചലനം; ഡല്ഹിയിലും പ്രകമ്പനം
BY BSR23 Jan 2024 5:20 AM GMT
X
BSR23 Jan 2024 5:20 AM GMT
ബെയ്ജിങ്: ചൈനയിലെ തെക്കന് സിന്ജിയാങ് മേഖലയില് റിക്ടര് സ്കെയിലില് 7.2 തീവ്രത രേഖപ്പെടുത്തിയ വന് ഭൂചലനം. ഡല്ഹി മേഖലയിലും പ്രകമ്പനമുണ്ടായി. നിരവധി പേര്ക്ക് പരിക്കേറ്റതായും കിര്ഗിസ്ഥാന്-സിന്ജിയാങ് അതിര്ത്തിയില് ചില വീടുകള് തകര്ന്നതായും അധികൃതര് അറിയിച്ചു. ഭൂകമ്പത്തെ തുടര്ന്ന് സിന്ജിയാങ് റെയില്വേ വകുപ്പ് പ്രവര്ത്തനങ്ങളും 27 ട്രെയിനുകളും നിര്ത്തിവച്ചു. തിങ്കളാഴ്ച രാത്രിയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷനല് സെന്റര് ഫോര് സീസ്മോളജി അറിയിച്ചു. ചൈനീസ് മാധ്യമങ്ങള് പറയുന്നതനുസരിച്ച്, ചൈനയുടെ വടക്കുപടിഞ്ഞാറന് മേഖലയിലെ പ്രഭവകേന്ദ്രമായ വുഷി കൗണ്ടിക്ക് സമീപം റിക്ടര് സ്കെയിലില് 3.0 ഉം അതിനു മുകളിലുമുള്ള 14 തുടര്ചലനങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഭവകേന്ദ്രത്തില് നിന്ന് 17 കിലോമീറ്റര് അകലെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നിരവധി വകുപ്പുകള് ഏകോപിപ്പിച്ചാണ് ദുരിതാശ്വാസ പ്രവര്ത്തനങ്ങള് നടത്തിയത്. കോട്ടണ് ടെന്റുകള്, കോട്ടുകള്, പുതപ്പുകള്, മെത്തകള്, മടക്കുന്ന കിടക്കകള്, അടുപ്പുകള് എന്നിവ നല്കി. കസാക്കിസ്ഥാനില് റിക്ടര് സ്കെയിലില് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപോര്ട്ട് ചെയ്തത്. കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അല്മാട്ടിയിലെ താമസക്കാര് കൊടുംശൈത്യം വകവയ്ക്കാതെ വീടുകള് വിട്ട് പുറത്ത് ഒത്തുകൂടി. ഏകദേശം 30 മിനിറ്റിനുശേഷമാണ് ഉസ്ബെക്കിസ്ഥാനിലും ഭൂചലനവും തുടര്ചലനങ്ങളും അനുഭവപ്പെട്ടത്. കസാക്കിസ്ഥാനില് നിന്നും ഉസ്ബെക്കിസ്ഥാനില് നിന്നും ആളപായമോ നാശനഷ്ടങ്ങളോ റിപോര്ട്ട് ചെയ്തിട്ടില്ല.
Next Story
RELATED STORIES
മീററ്റില് സാക്കിര് കോളനിയില് ബഹുനിലക്കെട്ടിടം തകര്ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില് ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTനിയമസഭാ സ്പീക്കർ എ എൻ ശംസീറിൻ്റെ മാതാവ് എ എൻ സറീന അന്തരിച്ചു
15 Sep 2024 1:20 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര് ടൈറ്റന്സിനും ട്രിവാന്ഡ്രം...
14 Sep 2024 6:42 PM GMTഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMT