- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇഡി റെയ്ഡ്: ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പകപോക്കുന്നു- പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് പ്രതിഷേധാര്‍ഹമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഫാഷിസ്റ്റ് സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ മുന്നേറ്റത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ ലക്ഷ്യമിടുന്നത്.
റെയ്ഡ് നടത്തി ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് വഴങ്ങില്ല. ഇത്തരം നീക്കങ്ങളെ ജനകീയമായും ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്കി. ഇഡി നടത്തിയിട്ടുള്ള എല്ലാ അന്വേഷണങ്ങളോടും പോപുലര്‍ ഫ്രണ്ട് സഹകരിച്ചിട്ടുണ്ട്. ഏതെങ്കിലും നിലക്കുള്ള സാമ്പത്തിക ക്രമക്കേട് കണ്ടെത്താനോ നിയമവിരുദ്ധമായ ഇടപാടുകള്‍ കണ്ടെത്താനോ ഇഡിക്ക് ആയിട്ടില്ല. എന്നിരിക്കെയാണ് സംഘടനക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് റെയ്ഡ് പ്രഹസനം നടത്തി സംഘടനയെ ഭീകരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്.
കള്ളപ്പണത്തിന്റെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഉറവിടം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആണെന്നിരിക്കെയാണ് അത് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെയാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കും സര്‍ക്കാരിനോട് വിയോജിക്കുന്നവര്‍ക്കും നേരെ കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്ന ബിജെപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യസ്വഭാവത്തിന് മറ്റൊരു തെളിവ് കൂടിയാണിതെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.
RELATED STORIES
ഭര്‍ത്താവില്‍നിന്ന് അതുല്യ നേരിട്ടത് കൊടുംക്രൂരതയെന്ന് കുടുംബം
19 July 2025 5:56 PM GMT*ഒരു എസ്ഡിപിഐ പ്രവർത്തകനും സിപിഎമ്മിൽ പോയിട്ടില്ല; ജില്ലാ സെക്രട്ടറി...
19 July 2025 5:46 PM GMTയുഎഇയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍
19 July 2025 4:16 PM GMTരാജസ്ഥാനില്‍ കനത്ത മഴ; 23 മരണം; ദര്‍ഗയ്ക്ക് സമീപം യുവാവ്...
19 July 2025 4:11 PM GMTജൂത കുടിയേറ്റക്കാര്‍ ആക്രമിച്ച ക്രിസ്ത്യന്‍ ഗ്രാമം സന്ദര്‍ശിച്ച് യുഎസ് ...
19 July 2025 4:00 PM GMTഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് അല്‍ ഖസ്സം ബ്രിഗേഡ്സ് (video)
19 July 2025 3:46 PM GMT