Sub Lead

കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസ് റദ്ദാക്കി എമിറേറ്റ്‌സ്

കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസ് റദ്ദാക്കി എമിറേറ്റ്‌സ്
X

ദുബൈ: കെനിയയില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കിയതായി ദുബൈ വിമാന കമ്പനിയായ എമിറേറ്റ്‌സ്. കെനിയയില്‍ നിന്ന് ദുബയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കാനുള്ള ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ഇന്ന് രാവിലെ പ്രാദേശിക സമയം 10.30 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് കെനിയയില്‍ നിന്ന് നേരിട്ടും ട്രാന്‍സിറ്റ് ആയും ദുബയിലേക്കുള്ള എല്ലാ യാത്രകളം റദ്ദാക്കിയതായി എമിറേറ്റ്‌സിന്റെ അറിയിപ്പില്‍ പറയുന്നു. അതേസമയം, ദുബയില്‍ നിന്ന് നെയ്‌റോബിയിലേക്കുള്ള സര്‍വീസ് തുടരും.

ബാധിക്കപ്പെട്ട ഉപഭോക്താക്കള്‍ റീബുക്കിങിനായി ഉടന്‍ വിളിക്കേണ്ടതില്ല. വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ അവര്‍ക്ക് ടിക്കറ്റ് ഉപയോഗിക്കുന്നതാണ്.

ഡിസംബറില്‍, നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും(NCEMA) ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നൈജീരിയ, റുവാണ്ട, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Next Story

RELATED STORIES

Share it