Sub Lead

ഇറാഖിലെ എണ്ണക്കിണറുകള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം(വീഡിയോ)

ഇറാഖിലെ എണ്ണക്കിണറുകള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം(വീഡിയോ)
X

ബാഗ്ദാദ്: ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യയിലെ എണ്ണക്കിണറുകള്‍ക്ക് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡ്രോണ്‍ ആക്രമണം. എണ്ണയുല്‍പ്പാദനം ഒന്നരലക്ഷം ബാരല്‍ കുറച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല.

താവ്‌കെ, പെഷകബൂര്‍, ഐന്‍ സിഫ്‌നി എന്നീ പ്രദേശങ്ങളിലും ഡ്രോണുകള്‍ വന്ന് ബോംബിടുന്നുണ്ട്. കുര്‍ദിസ്താന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ എണ്ണക്കിണറായ ഷെയ്ക്കാന്‍ ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തി. കുര്‍ദിസ്താന്‍ പ്രവിശ്യാ സര്‍ക്കാരുമായി ചേര്‍ന്ന് ഗള്‍ഫ് കീസ്റ്റോണ്‍ എന്ന കമ്പനിയാണ് ഈ എണ്ണക്കിണര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it