Sub Lead

ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപാനം; പോലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പോത്തോന്‍കോട് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ജീഹാനെയാണ് സസ്‌പെന്റ് ചെയ്തത്.

ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപാനം; പോലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: യൂണിഫോമില്‍ ഗുണ്ടയോടൊപ്പമിരുന്ന് മദ്യപിച്ച പോലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പോത്തോന്‍കോട് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ജീഹാനെയാണ് സസ്‌പെന്റ് ചെയ്തത്.

മണ്ണുമാഫിയ വാടക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടയായ കുട്ടനുമായി ചേര്‍ന്ന് പോലിസുകാരന്‍ യൂണിഫോണില്‍ മദ്യപിക്കുന്ന ചിത്രം ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നിശാന്തിനി നടത്തിയ അന്വേഷണത്തിലാണ് പോലിസുകാരന്റെ ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചത്.

മെന്റല്‍ ദീപുവെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കുട്ടനുമായാണ് പോലിസുകാരന്‍ മദ്യപിച്ചത്. ഇതേ സ്ഥലത്തുവച്ച് കുട്ടനും ദീപുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കുട്ടന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.


Next Story

RELATED STORIES

Share it