Sub Lead

ഡാഗ്രണ്‍ ഫ്രൂട്ട് ഇനി 'കമലം', പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍; പരിഹാസവുമായി ട്രോളന്‍മാര്‍

ഡാഗ്രണ്‍ ഫ്രൂട്ട് ഇനി കമലം, പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍; പരിഹാസവുമായി ട്രോളന്‍മാര്‍
X

അഹമ്മദാബാദ്: സ്ഥലനാമങ്ങള്‍ മാത്രമല്ല, പഴങ്ങളുടെയും പേരുകളില്‍ മാറ്റം വരുത്തുകയാണ് ബിജെപി നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാര്‍. പഴങ്ങളുടെ കൂട്ടത്തില്‍ എറെ ആവശ്യക്കാരുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരാണ ഗുജറാത്ത് സര്‍ക്കാര്‍ മാറ്റിയത്. ഡ്രാഗണ്‍ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും ഇനി മുതല്‍ താമര എന്ന് അര്‍ഥം വരുന്ന സംസ്‌കൃത പദമായ 'കമലം' എന്ന പേരിലാവും സംസ്ഥാനത്ത് അറിയപ്പെടുകയെന്നും മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പേരിന് ചൈനീസ് ബന്ധമുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ രൂപം താമരപ്പൂവിനു സമാനമായതിനാലാണ് കമലം എന്ന പേരിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റത്തിനായി പേറ്റന്റിനും ഗുജറാത്ത് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പേരുമാറ്റത്തില്‍ രാഷ്ട്രീയമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അതേസമയം, ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ പേരാണിതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ബിജെപിയുടെ ഗാന്ധിനഗറിലെ സംസ്ഥാന ഓഫിസിന്റെ പേരും 'ശ്രീ കമലം' എന്നാണ്. മാത്രമല്ല, അടുത്ത കാലത്തായി ഡ്രാഗണ്‍ ഫ്രൂട്ട് ഗുജറാത്തിലെ ചില പ്രദേശങ്ങളില്‍ വന്‍തോതില്‍ കൃഷി ചെയ്യുന്നതായും റിപോര്‍ട്ടുകളുണ്ട്.

എന്നാല്‍, ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനത്തെ പരിഹാസത്തോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ വരവേറ്റത്. ബോളിവുഡ് സിനിമകളിലെയും അന്താരാഷ്ട്ര പുസ്തകങ്ങളിലെയും ടാറ്റൂകളിലെയും ഡ്രാഗണ്‍ എന്ന പദം മാറ്റി പകരം കമലം എന്ന് ചേര്‍ത്താണ് ട്രോളുകള്‍ ഇറക്കുന്നത്. ഇതുസംബന്ധിച്ച് ട്വിറ്ററുകളിലും മറ്റും കാര്‍ട്ടൂണുകളും മറ്റും പുറത്തിറങ്ങിയിട്ടുണ്ട്. ഗെയിം ഓഫ് ത്രോണിലെ നായിക ഒരു ഡ്രാഗണിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനു ഒരാള്‍ ട്വിറ്ററില്‍ നല്‍കിയ അടിക്കുറിപ്പ് 'ഡെനറിയസ് ഒരു വലിയ കമലം' വാങ്ങിയപ്പോള്‍ എന്നായിരുന്നു. മലയാളത്തിലും ഇത്തരം ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്.

Dragon Fruit Is Renamed "Kamalam" In Gujarat

Next Story

RELATED STORIES

Share it