- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്തോഷ് ട്രോഫി നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ; പ്രഖ്യാപനവുമായി ഡോ. ഷംഷീര്‍ വയലില്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരളാടീമിന് പ്രോത്സാഹനമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം ഇന്ന് വൈകിട്ട് നടക്കാനിരിക്കെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രമുഖ പ്രവാസി സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.
രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ ആണ് മത്സരം. സ്വന്തം മണ്ണില്‍ ഏഴാം കിരീടം കൊതിക്കുന്ന കേരളവും മുപ്പത്തി മൂന്നാം തവണയും കിരീടത്തില്‍ മുത്തമിടാന്‍ തയ്യാറെടുക്കുന്ന ബംഗാളുമാണ് മുഖാമുഖം. കര്‍ണാടകയെ തകര്‍ത്താണ് കേരളം ഫൈനലില്‍ എത്തിയത്. മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ബംഗാളിന്റെ വരവ്.
RELATED STORIES
കോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന് വെട്ടിക്കൊന്നു
26 Jun 2025 5:57 PM GMTകനത്ത മഴ; നാളെ ഏഴ് ജില്ലകളിലും നാല് താലൂക്കുകളിലും വിദ്യാഭ്യാസ...
26 Jun 2025 5:50 PM GMTഗസയില്‍ ഇസ്രായേലി സൈനികവാഹനത്തെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)
26 Jun 2025 3:38 PM GMTഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്;...
26 Jun 2025 3:22 PM GMTകാവിക്കൊടിയേന്തിയ ഭാരതാംബ'; ഭരണഘടനാ ചട്ടങ്ങള്‍ക്കുള്ളില്‍നിന്ന്...
26 Jun 2025 3:05 PM GMTനിലമ്പൂര്‍ താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
26 Jun 2025 2:54 PM GMT