Sub Lead

ഡോ. മുഹമ്മദ് മുര്‍സി ധീരനായ രക്തസാക്ഷി: പോപുലര്‍ ഫ്രണ്ട്

മുര്‍സിയുടേത് വെറും മരണമല്ല. അവസാനശ്വാസം വരെ അദ്ദേഹം നിലകൊണ്ട മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള രക്തസാക്ഷിത്വമാണ്. ക്രൂരന്‍മാരായ ഏകാധിപതികളെ ഈജിപ്ഷ്യന്‍ ജനത അതിജയിച്ചതിന് ചരിത്രം സാക്ഷിയാണ്. അല്‍സിസിയെയും അയാളുടെ യജമാനന്‍മാരെയും അവര്‍ അതിജയിക്കും.

ഡോ. മുഹമ്മദ് മുര്‍സി ധീരനായ രക്തസാക്ഷി: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെും സ്വാതന്ത്ര്യത്തിന്റെും ധീരനായ കാവലാളായിരുന്നു ഡോ. മുഹമ്മദ് മുര്‍സിയെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു. അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന ഈജിപ്തിന്റെ ചരിത്രത്തില്‍ ജനാധിപത്യപരമായി തികഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്റായ ഡോ. മുഹമ്മദ് മുര്‍സിയുടെ വേര്‍പാട് ഏറെ ദുഖകരമാണ്. ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കെയ്‌റോയിലെ കോടതി മുറിയില്‍ വിചാരണയ്ക്കിടെ മുര്‍സി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മികച്ച ചികില്‍സ ലഭ്യമാക്കാത്തതും ഈജിപ്ത്യന്‍ പട്ടാളത്തിന്റെ ഭാഗത്തുനിന്നുള്ള ക്രൂരമായ പെരുമാറ്റവുമാണ് അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയതെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്. മുല്ലപ്പൂ വിപ്ലവമെന്നറിയപ്പെടുന്ന അറബ് മുന്നേറ്റവും അതേ തുടര്‍ന്ന് 2012ലുണ്ടായ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയുടെ തിരഞ്ഞെടുപ്പ് വിജയവും മുതലാളിത്ത, സാമ്രാജ്യത്വ, സയണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും നീതിയുടെയും യുഗപ്പിറവിയായാണ് അതിനെ വിശേഷിപ്പിക്കപ്പെട്ടത്. ഒപ്പം പതിറ്റാണ്ടുകളായി പടിഞ്ഞാറിന്റെ പിന്തുണയോടെ ജനങ്ങളെ അടിച്ചമര്‍ത്തിയിരുന്ന ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ അന്ത്യത്തിന്റെ തുടക്കമായും വിലയിരുത്തി.

എന്നാല്‍, ഒരാണ്ട് പിന്നിട്ട ഈജിപ്ഷ്യന്‍ ജനാധിപത്യ സര്‍ക്കാരിന് നിഷ്ഠൂരമായ നിലയില്‍ അന്ത്യംകുറിക്കുകയായിരുന്നു. ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നേതാവായ ഡോ. മുര്‍സിക്ക് ചികില്‍സ പോലും നിഷേധിക്കപ്പെട്ട് തന്റെ മരണം വരെ ആറുവര്‍ഷത്തോളം ഏകാന്ത തടവില്‍ കഴിയേണ്ടിവന്നു. യഥാര്‍ഥത്തില്‍ ഡോ. മുര്‍സിയുടേത് സ്വാഭാവിക മരണല്ല. ഈജിപ്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാത്ത സ്ഥാപിത താല്‍പ്പര്യങ്ങളുള്ള അധികാര കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്ത് സാവധാനത്തിലും ക്രമാനുഗതമായും അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. തദ്ദേശീയരായ സ്വേച്ഛാധിപതികളും അവരുടെ പാശ്ചാത്യ യജമാനന്‍മാരും ചേര്‍ന്ന് ജനാധിപത്യത്തോടുള്ള ജനങ്ങളുടെ അഭിനിവേശത്തെ ഇല്ലാതാക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ഈജിപ്ത്യന്‍ പട്ടാളം ശിങ്കിടികളുടെ വേഷം ധരിക്കുകയായിരുന്നു. ജനാധിപത്യം സ്ഥാപിക്കുകയെന്ന മുട്ടുന്യായം പറഞ്ഞ് മറ്റ് രാജ്യങ്ങളുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഈജിപ്ത്യന്‍ ജനതയ്‌ക്കെതിരേ അനീതി നടപ്പാക്കാന്‍ അല്‍സിസിയുടെ പട്ടാള ഭരണകൂടത്തെ സഹായിക്കുന്ന ക്രൂരമായ വിരോധാഭാസമാണ് ലോകം കണ്ടത്.

മുര്‍സിയുടേത് വെറും മരണമല്ല. അവസാനശ്വാസം വരെ അദ്ദേഹം നിലകൊണ്ട മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള രക്തസാക്ഷിത്വമാണ്. ക്രൂരന്‍മാരായ ഏകാധിപതികളെ ഈജിപ്ഷ്യന്‍ ജനത അതിജയിച്ചതിന് ചരിത്രം സാക്ഷിയാണ്. അല്‍സിസിയെയും അയാളുടെ യജമാനന്‍മാരെയും അവര്‍ അതിജയിക്കും. മുര്‍സിയുടെ വിയോഗത്തില്‍ ദുഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഈജിപ്ഷ്യന്‍ ജനതയ്ക്കും ഇ അബൂബക്കര്‍ പോപുലര്‍ ഫ്രണ്ടിന്റെ അനുശോചനം അറിയിച്ചു.



Next Story

RELATED STORIES

Share it