Sub Lead

ഡോ. കഫീല്‍ഖാന്‍ യച്ചൂരിയെ സന്ദര്‍ശിച്ചു

പിന്തുണ വാഗ്ദാനം ചെയ്ത ഇരുവരും തന്റെ കുടുംബത്തെ ഉള്‍പ്പെടെ വേട്ടയാടുന്ന യോഗി ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരേ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്ന് ഉറപ്പു നല്‍കിതായും കഫീല്‍ ഖാന്‍ അറിയിച്ചു.

ഡോ. കഫീല്‍ഖാന്‍ യച്ചൂരിയെ സന്ദര്‍ശിച്ചു
X

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഭരണകൂടം കള്ളക്കേസില്‍ കുടുക്കി തുറങ്കിലടച്ച ഡോ. അഫീല്‍ ഖാന്‍ ഡല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ സന്ദര്‍ശിച്ച് പിന്തുണ തേടി.

മുന്‍ എംപി മുഹമ്മദ് സലീമും ഒപ്പമുണ്ടായിരുന്നു. ചികില്‍സാ സംബന്ധമായ അലംഭാവം, അഴിമതി വകുപ്പുകള്‍ തുടങ്ങിയവയില്‍ കുറ്റവിമുക്തനാക്കി കൊണ്ടുള്ള യോഗി സര്‍ക്കാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡോ. കഫീല്‍ഖാന്‍ യച്ചൂരിക്ക് കൈമാറി. ഹൈക്കോടതിയും അന്വേഷണ കമ്മീഷനും ശുദ്ധിപത്രം നല്‍കിയിട്ടും യോഗി സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കാത്തതില്‍ യച്ചൂരി ആശ്ചര്യം പ്രകടിപ്പിച്ചു.

പിന്തുണ വാഗ്ദാനം ചെയ്ത ഇരുവരും തന്റെ കുടുംബത്തെ ഉള്‍പ്പെടെ വേട്ടയാടുന്ന യോഗി ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരേ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്ന് ഉറപ്പു നല്‍കിതായും കഫീല്‍ ഖാന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it