Big stories

യുപിയില്‍ ഡബിള്‍ഡെക്കര്‍ ബസ് പാല്‍ ടാങ്കറിലിടിച്ച് 18 മരണം

യുപിയില്‍ ഡബിള്‍ഡെക്കര്‍ ബസ് പാല്‍ ടാങ്കറിലിടിച്ച് 18 മരണം
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഡബിള്‍ഡെക്കര്‍ ബസ് പാല്‍ ടാങ്കറിലിടിച്ച് 18 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. ആഗ്ര-ലഖ്‌നോ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാവിലെയാണ് അപകടം. ബിഹാറിലെ സിതാമര്‍ഹിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡബിള്‍ ഡെക്കര്‍ ബസ് പാല്‍ ടാങ്കറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് നെടുകെ പിളരുകയും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. അപകടത്തില്‍ 19ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it