Sub Lead

അവരെന്നെ കൊല്ലാക്കൊല ചെയ്യും; ബഹ്‌റെയ്‌നിലേക്ക് തിരിച്ചയക്കരുതെന്ന് അഭ്യര്‍ഥിച്ച് അഭയാര്‍ഥി ഫുട്‌ബോളര്‍

അറൈബിയെ വിട്ടുകിട്ടണമെന്ന് അഭ്യര്‍ഥിച്ച് ബഹ്‌റെയ്ന്‍ നല്‍കിയ അപേക്ഷയിലാണ് ഇദ്ദേഹത്തെ തായ്‌ലന്റ് പോലിസ് കോടതിയില്‍ ഹാജരാക്കിയത്.

അവരെന്നെ കൊല്ലാക്കൊല ചെയ്യും;  ബഹ്‌റെയ്‌നിലേക്ക് തിരിച്ചയക്കരുതെന്ന്  അഭ്യര്‍ഥിച്ച് അഭയാര്‍ഥി ഫുട്‌ബോളര്‍
X

ബാങ്കോക്ക്: സ്വദേശമായ ബഹ്‌റെയ്‌നില്‍ നിയമനടപടികളും തടവറയും ക്രൂര പീഡനങ്ങളുമാണ് കാത്തിരിക്കുന്നതെന്നതിനാല്‍ തന്നെ അങ്ങോട്ടേക്ക് മടക്കി അയക്കരുതെന്ന അഭ്യര്‍ഥനയുമായി ബഹ്‌റെയ്‌നി ഫുട്‌ബോളര്‍. ബഹ്‌റെയിനില്‍നിന്ന് രക്ഷപ്പെട്ട് ആസ്‌ത്രേലിയയില്‍ അഭയം തേടിയ ഹക്കീം അല്‍ അറൈബിയെന്ന ഫുട്‌ബോള്‍ താരമാണ് തായ് കോടതിക്കുമുമ്പാകെ ഈ അഭ്യര്‍ഥന നടത്തിയത്.

അറൈബിയെ വിട്ടുകിട്ടണമെന്ന് അഭ്യര്‍ഥിച്ച് ബഹ്‌റെയ്ന്‍ നല്‍കിയ അപേക്ഷയിലാണ് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്.

റിപോര്‍ട്ടര്‍മാര്‍, ആക്റ്റീവിസ്റ്റുകള്‍, തായ്‌ലന്റിലെ ആസ്‌ത്രേലിയന്‍ അംബാസിഡര്‍ അല്ലന്‍ മെക്കിന്നന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരാണ് അറൈബിക്ക് അഭിവാദ്യം അര്‍പ്പിച്ച് കോടതി പരിസരത്ത് തടിച്ചുകൂടിയത്.

തന്നെ ബഹ്‌റെയ്‌നിലേക്ക് തിരിച്ചയക്കരുത്. അവിടെ നിയമനപടിയും പീഡനവുമാണ് തന്നെകാത്തിരിക്കുന്നതെന്ന് അറൈബി കോടതിയോട് ഉണര്‍ത്തി. ആസ്‌ത്രേലിയന്‍ നഗരമായ മെല്‍ബണിലെ രണ്ടാംനിര ഫുട്‌ബോള്‍ ക്ലബ്ബായ പാസ്‌കോ വാലിയുടെ താരമായിരുന്ന അറൈബി 2014ലാണ് ബഹ്‌റെയ്‌നില്‍നിന്ന് രക്ഷപ്പെട്ട് ആസ്‌ത്രേലിയയില്‍ അഭയം തേടുന്നത്.

ബഹ്‌റയ്ന്‍ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ റെഡ് നോട്ടീസ് നിലനില്‍ക്കേ കഴിഞ്ഞ നവംബറില്‍ ഹണിമൂണ്‍ ആഘോഷിക്കാനായി തായ്‌ലന്റിലെത്തിയ അറൈബിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ മോചനത്തിനായി ലോകമെങ്ങും പ്രചാരണം നടത്തിയ മുന്‍ ആസ്‌ത്രേലിയന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ക്രെയ്ഗ് ഫോസ്റ്ററും കോടതിയിലെത്തിയിരുന്നു.

താങ്കളുടെ ഭാര്യ അവളുടെ സ്‌നേഹം അറിയിച്ചിട്ടുണ്ട്. അസ്‌ത്രേലിയ നിങ്ങളോടൊപ്പമുണ്ട്. കൈവീശി കാണിച്ച അറൈബിയോട് ക്രൈയ്ഗ് വിളിച്ചു പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ബഹ്‌റെയ്‌നി സര്‍ക്കാറിന്റെ മടക്കി അയക്കണമെന്ന അഭ്യര്‍ഥന തായ് പ്രോസിക്യൂട്ടര്‍കോടതിയില്‍ സമര്‍പ്പിച്ചു. അറബി ക്രിമിനല്‍ കുറ്റകൃത്യം ചെയ്തതായും നാടുകടത്തണമെന്നും അദ്ദേഹം വാദിച്ചു. ബഹ്‌റെയ്‌നില്‍ പോലിസ് സ്റ്റഷന്‍ ആക്രമിച്ച കേസില്‍ പ്രതിയായ അറൈബിയെ അദ്ദേഹത്തിന്റെ അഭാവത്തില്‍ പത്തുവര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍, ആരോപണം നിഷേധിക്കുന്ന അറൈബി ആക്രമണ സമയത്ത് ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തിലായിരുന്നു താനെന്നു വ്യക്തമാക്കി.നാടുകടത്തലുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ക്ക് മാസങ്ങള്‍ എടുക്കുമെന്നും തായ് അറ്റോര്‍ണി ജനറലിന്റെ ഓഫിസ് അറിയിച്ചു.

Next Story

RELATED STORIES

Share it