Sub Lead

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം:   ഡ്രൈവര്‍ അറസ്റ്റില്‍
X

കൊച്ചി: നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിനു പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസുഫിനെയാണ് ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തത്. ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും മൃഗങ്ങള്‍ക്കെതിരായ അക്രമം തടയല്‍ നിയമം പ്രകാരവുമാണ് കേസെടുത്തത്. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്ത് രാവിലെ 11 ഓടെയാണ് ക്രൂരത അരങ്ങേറിയത്.

കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇദ്ദേഹം അറിയിച്ചു. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിനു പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചെങ്ങമനാട് പോലിസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.


സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറുടെ ലൈസന്‍സിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തതായും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Dog tied to running car: Driver was arrested

Next Story

RELATED STORIES

Share it