Sub Lead

'ഡോക്യുസ്‌കോപ്': ചലച്ചിത്ര അക്കാദമിയുടെ ഓണ്‍ലൈന്‍ ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം

ഡോക്യുസ്‌കോപ്: ചലച്ചിത്ര അക്കാദമിയുടെ ഓണ്‍ലൈന്‍ ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്റ് ഷോട്ട്ഫിലിം ഫെസ്റ്റിവലിന് പകരമുള്ള ഡോക്യുസ്‌കോപ് ഓണ്‍ലൈന്‍ ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് www.idsffk.in വെബ്സൈറ്റില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ സംസ്‌കാരിക മന്ത്രി എ കെ ബാലന്‍ മേള ഉദ്ഘാടനം ചെയ്യും.

ഡോക്യുസ്‌കേപ്സ് ഐഡിഎസ്എഫ്എഫ്‌കെ. വിന്നേഴ്സ് എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. 14 ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും നാല് ക്യാംപസ് സിനിമകളും ആറ് അനിമേഷന്‍ ചിത്രങ്ങളും ഉള്‍പ്പെടെ 29 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ ഏഴെണ്ണം വിദേശ സിനിമകളാണ്. ഇതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. തുര്‍ക്കിഷ് സംവിധാനിക കിവില്‍ചിം അകായ് സംവിധാനം ചെയ്ത 'അമീന'യും മലയാളി സംവിധായിക കുഞ്ഞില മസിലമണിയുടെ മലയാള ചിത്രം 'ഗി'യും പ്രദര്‍ശിപ്പിക്കും. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 29 ചിത്രങ്ങള്‍ സ്ട്രീം ചെയ്യും. ഓരോ ദിവസവും നാല് മണി മുതല്‍ ഷെഡ്യൂള്‍ പ്രകാരമുള്ള ചിത്രങ്ങള്‍ 24 മണിക്കൂര്‍ നേരം വെബ്സൈറ്റില്‍ കാണാവുന്നതാണ്. ചിത്രങ്ങളുടെ സംവിധായകര്‍ പങ്കെടുക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടി എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് വെബ്സൈറ്റ് വഴി ലൈവായി ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുകള്‍ക്ക് www.idsffk.in എന്ന വെബ്സൈറ്റിലൂടെയോ IFFK മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ മേളയില്‍ പങ്കെടുക്കാം.

ആഗസ്ത് 22 മുതല്‍ തിരുവോണ ദിനമായ 31 വരെ സാംസ്‌കാരിക വകുപ്പ് ഭാരത്ഭവന്റെ ആഭിമുഖ്യത്തില്‍ മാവേലി മലയാളം എന്ന പേരില്‍ വൈകിട്ട് ഏഴു മുതല്‍ രാത്രി എട്ടര വരെ ഓണ്‍ലൈന്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. അരമണിക്കൂര്‍ നേരം സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ കലാപരിപാടികളും ഒരു മണിക്കൂര്‍ കേരളത്തിന്റെ തനതു കലാരൂപങ്ങളും അവതരിപ്പിക്കും. സമൂഹിക മാധ്യമങ്ങള്‍ വഴി ഇത് കാണാന്‍ കഴിയും.





Next Story

RELATED STORIES

Share it