ചികില്‍സതേടിയെത്തിയ ബാലികയെ ബലാല്‍സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍

ബുധനാഴ്ച രാവിലെ ചികില്‍സ തേടി ഡോക്ടറുടെ ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ ബലലാല്‍സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ചികില്‍സതേടിയെത്തിയ ബാലികയെ  ബലാല്‍സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ചികില്‍സതേടിയെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള സുല്‍ത്താന്‍പുരിയിലെ റോഹിണി സ്വദേശിയായ ജോഗീന്ദര്‍ സിങാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ചികില്‍സ തേടി ഡോക്ടറുടെ ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ ബലലാല്‍സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് ഇന്ത്യന്‍ പീനല്‍ കോഡിലെയും പോക്‌സോ നിയമത്തിലേയും വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ഡോക്ടറെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top