പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുത്; മുന്നറിയിപ്പുമായി കേരളാ പോലിസ്
മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് കേരളാ പോലിസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കോഴിക്കോട്: പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലിസ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് കേരളാ പോലിസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഒരു വൈഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് തങ്ങളുടെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ കേരളാ പോലിസ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സൗജന്യമായി ലഭ്യമാകുന്ന ഹാക്കിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കും നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും. ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
RELATED STORIES
കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; 4 പേര്...
17 Aug 2022 5:09 PM GMT'ഞാന്‍ കോടതിയെ വിശ്വസിച്ചു; ഇപ്പോള്‍ ആകെ മരവിപ്പാണ്': ബലാല്‍സംഗ...
17 Aug 2022 4:46 PM GMTബില്‍ക്കീസ് ബാനു കേസ് ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് അപമാനകരം: മുസ്ലിം ...
17 Aug 2022 4:34 PM GMTകോട്ടയത്ത് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍
17 Aug 2022 4:24 PM GMTപ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMTപത്മശ്രീയേക്കാള്‍ അഭിമാനനിമിഷം; സംസ്ഥാന കര്‍ഷക പുരസ്കാര ജേതാവ് നടന്...
17 Aug 2022 4:05 PM GMT